സ്വാഗതം, നമസ്കാരം

ഫ്രീലോകത്ത്തിലെ എന്റെ ആദ്യ പോസ്റ്റ്‌. എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കും അനുഭാവികള്‍ക്കും സ്വാഗതം, നമസ്കാരം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും മുന്‍‌തൂക്കം നല്‍കിക്കൊണ്ട് ഒരു സ്വതന്ത്ര ജാലിക തുടങ്ങണം എന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു. സമയവും സാഹചര്യവും ഒത്തുവന്നത് ഇപ്പോള്‍ മാത്രം. ഇതിനിടയില്‍ കുറെ ലേഖനങ്ങള്‍ അങ്ങിങ്ങായി കുത്തിക്കുറിചിട്ടിട്ടുണ്ട്, അതൊക്കെ സമാഹരിച്ചു ഇതില്‍ വൈകാതെ ചേര്‍ക്കുന്നതായിരിക്കും. വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശങ്ങളും അറിയിക്കുക.