കെമൈമണി: സ്വതന്ത്ര അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍

പ്രതിവര്‍ഷം അഞ്ചാറു ലക്ഷം രൂപ ശമ്പളം. വീട്ടില്‍ ആകെയുള്ളത്‌ ഒരേയൊരു ഭാര്യയും രണ്ടു കുട്ടികളും. പക്ഷേ കിട്ടുന്ന പണവും വരുമാനവും എങ്ങോട്ട്‌ പോകുന്നു എന്നൊരു പിടിയും കിട്ടുന്നല്ലെന്ന പരാതിയാണ്‌ ഗൃഹനാഥനും ഗൃഹനാഥയ്‌ക്കുമുള്ളത്‌. മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഉള്‍പ്പെടെ ദുഃശീലങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. അത്യാവശ്യം സമ്പാദ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക സമ്പാദ്യങ്ങളൊന്നുമില്ലെന്ന്‌ ശ്രീമതി പറയുന്നു. പിന്നെങ്ങനെ പണം പോകുന്നു? കീശ ചോരുന്ന വഴികള്‍ എങ്ങനെ അറിയാനാണ്‌.! പണം ലഭിക്കുന്നതും ചെലവഴിക്കുന്നതും രേഖപ്പെടുത്തി വയ്‌ക്കുന്ന പതിവില്ലെങ്കില്‍ എങ്ങനെ വരുന്നു പോകുന്നു എന്ന്‌ പിന്നീട്‌ ഓര്‍ക്കുവാന്‍ വിഷമമാകും. സാധാരണ ഓര്‍മ്മശക്തി മാത്രമുള്ള ഒരു വ്യക്തി താരതമ്യേന ഒരു വലിയ തുകയുടെ ഒരു ഇടപാട്‌ ബാങ്കു വഴി നടത്തിക്കഴിഞ്ഞ്‌ നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം സ്‌റ്റേറ്റ്‌മെന്റ്‌ ലഭിക്കുമ്പോള്‍ എന്തിനു വേണ്ടിയാണ്‌ ഈ ഇടപാട്‌ നടത്തിയതെന്ന്‌ ആലോചിച്ചു കണ്ടുപിടിക്കാന്‍ ശരിക്കും പ്രയാസപ്പെടും; കൃത്യമായി ഈ ഇടപാടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ പല ഗൃഹനാഥന്മാരും ചെലവുകള്‍ എഴുതി സൂക്ഷിക്കാന്‍ ആരംഭിക്കുമെങ്കിലും ഇടയ്‌ക്കുവച്ച്‌ അതുപേക്ഷിക്കുകയാണ്‌ പതിവ്‌.
ഇവിടെയാണ്‌ മികച്ച ഒരു അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയറിന്റെ പ്രാധാന്യം – കീശ ചോരുന്ന വഴികള്‍ കൃത്യമായി കണ്ടെത്തി അത്തരം ചെലവുകള്‍ ചുരുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ചെലവുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ചെലവുചുരുക്കലിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാനും കഴിയും. ഒരു മികച്ച അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയറിന്‌ എന്തൊക്കെ സവിശേഷതകള്‍ വേണം?

ഉപയോഗിക്കാന്‍ എളുപ്പം (യൂസര്‍ ഫ്രണ്ട്‌ലി)

അടിസ്ഥാന കമ്പ്യൂട്ടര്‍ പരിചയം മാത്രമുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്‌ ഉപയോഗിക്കാന്‍ തികച്ചും എളുപ്പമായിരിക്കണം എന്നതാണ്‌.

ഡബിള്‍ എന്‍ട്രി സിസ്റ്റം

പണമിടപാടുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശാസ്‌ത്രീയമായി രേഖപ്പെടുത്തുന്നതിനായി ലോകവ്യാപകമായി അനുവര്‍ത്തിച്ചു വരുന്ന സമ്പ്രദായമാണ്‌ ഡബിള്‍ എന്‍ട്രി സിസ്റ്റം. ഡബിള്‍ എന്‍ട്രി സിസ്റ്റം അനുസരിച്ച്‌ നിങ്ങളുടെ കെയ്യിലുള്ള പണത്തില്‍ നിന്ന്‌ 1000 രൂപ മുടക്കി ഒരു സാധനം വാങ്ങുന്നു എന്ന്‌ കരുതുക. അപ്പോള്‍ നിങ്ങളുടെ കെയ്യിലുള്ള രൊക്കം പണത്തില്‍ നിന്ന്‌ 1000 രൂപയുടെ കുറവുണ്ടാകുന്നു; അതേ സമയം കെവശമുള്ള സാധനങ്ങളുടെ മൂല്യത്തില്‍ 1000 രൂപയുടെ വര്‍ദ്ധനയുമുണ്ടാകുന്നു. ഒരു അക്കൗണ്ടില്‍ ഡെബിറ്റും മറ്റൊരു അക്കൗണ്ടില്‍ ക്രഡിറ്റും നടത്തിയാണ്‌ ഇത്‌ സാദ്ധ്യമാക്കുന്നത്‌. ഈ ഡബിള്‍ എന്‍ട്രി സിസ്റ്റം നിങ്ങളുടെ അക്കൗണ്ടിംഗ്‌ പക്കേജില്‍ ഉണ്ടോ എന്ന്‌ ഉറപ്പു വരുത്തുക.

ഓണ്‍ലെന്‍ ബാങ്കിംഗ്‌/സ്റ്റോക്ക്‌ വാല്യൂ അപ്‌ഡേഷന്‍

ഇന്ന്‌ പല ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ക്ക്‌ ഓണ്‍ലെന്‍ സംവിധാനങ്ങള്‍ ഏറെക്കുറെ സൗജന്യമായിത്തന്നെ നല്‍കുന്നുണ്ട്‌. നിങ്ങളുടെ പേഴ്‌സണല്‍ അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഓണ്‍ലെന്‍ ബാങ്കിംഗ്‌, സ്റ്റോക്ക്‌ വാല്യൂ അപ്‌ഡേഷന്‍ തുടങ്ങിയവ ചെയ്യാന്‍ കഴിയുമെങ്കില്‍ കുറേയേറെ പ്രയത്‌നം ഒഴിവാക്കാന്‍ കഴിയും.

വിശദമായ റിപ്പോര്‍ട്ടുകള്‍

പ്രതിമാസ വരവുചെലവുകള്‍, വാര്‍ഷിക വരവുചെലവുകള്‍, ഇനം തിരിച്ചുള്ള കണക്കുകള്‍ എന്നിങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്കു ലഭ്യമാക്കാന്‍ കഴിവുള്ളതായിരിക്കണം നിങ്ങളുടെ പേഴ്‌സണല്‍ അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍.

എന്തുകൊണ്ട്‌ കെമൈമണി?

ഉത്തരം ലളിതമാണ്‌. മേല്‍പറഞ്ഞ എല്ലാ സംവിധാനങ്ങളും അതില്‍ കൂടുതലും കെമൈമണിയില്‍ ഉണ്ട്‌ എന്നതാണ്‌. എങ്കിലും അതിന്റെ ഏറ്റവും പ്രധാന പ്രത്യേകതകള്‍ അത്‌ യൂസര്‍ ഫ്രണ്ട്‌ലി ആണ്‌ എന്നതും തികച്ചും സ്വതന്ത്രവും സൗജന്യം ആണെന്നുമുള്ളതാണ്‌.

ഒരു ചെക്ക്‌ എഴുതുവാന്‍ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍ കെമെമണി നിങ്ങള്‍ക്ക്‌ നിഷ്‌പ്രയാസം ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ അതിന്റെ സ്രഷ്ടാക്കള്‍ അവകാശപ്പെടുന്നത്‌. അത്‌ ഏറെക്കുറെ സത്യവുമാണ്‌

  1. കെമൈമണിയില്‍ ഡബിള്‍ എന്‍ട്രി സിസ്റ്റം ഉണ്ട്‌
  2. കെമൈമണി ഉപയോഗിച്ച്‌ ഓണ്‍ലെന്‍ ബാങ്കിംഗ്‌/സ്റ്റോക്ക്‌ വാല്യൂ അപ്‌ഡേഷന്‍ എളുപ്പം നടത്താന്‍ കഴിയും
  3. പ്രതിമാസ വരവുചെലവുകള്‍, വാര്‍ഷിക വരവുചെലവുകള്‍, ഇനം തിരിച്ചുള്ള കണക്കുകള്‍ എന്നിങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്കു ലഭ്യമാക്കാന്‍ കെമൈമണിയ്‌ക്ക്‌ കഴിയും

ഉബുണ്ടു അല്ലെങ്കില്‍ ഡെബിയന്‍ അധിഷ്‌ഠിത ഗ്നൂ/ലിനക്‌സ്‌ ഡിസ്‌ട്രിബ്യൂഷനുകളോടൊപ്പം സാധാരണഗതിയില്‍ കെമൈമണി ഉണ്ടായിരിക്കും. നോപ്പിക്‌സ്‌ എന്ന ലെവ്‌ ഡിവിഡി ഉപയോഗിച്ച്‌ ലിനക്‌സ്‌ ലെവ്‌ ആയി പ്രവര്‍ത്തിപ്പിക്കുമ്പോഴും കെമൈമണി ഉപയോഗിക്കാം. അതുകൊണ്ട്‌ ഇനിമുതല്‍ കാര്യമായ മുതല്‍മുടക്കില്ലാതെതന്നെ നിങ്ങളും തുടങ്ങൂ സ്വന്തം വീട്ടില്‍ ഒരു അക്കൗണ്ട്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌! കെമൈമണി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ.

Advertisements

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w