തികച്ചും സൗജന്യമായി എങ്ങനെ ഒരു വെബ്‌ സെറ്റ്‌ സ്വയം നിര്‍മ്മിച്ച്‌ സ്വയം ഹോസ്റ്റ്‌ ചെയ്യാം?

ലഘുവിവരണം
ചില സൌജന്യ വെബ്‌ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി നിങ്ങള്‍ക്കും സ്വന്തമായി ഒരു വെബ്‌ സൈറ്റ് ആരംഭിക്കാം. അതിനുള്ള വിശദമായ ഘട്ടങ്ങള്‍ ആണ് താഴെ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്‌. co.cc എന്ന സൈറ്റില്‍ ചെന്ന് സൌജന്യമായി ഡൊമൈന്‍ നെയിം എടുത്ത ശേഷം freehostia.com എന്ന ഫ്രീ ഹോസ്റ്റിംഗ് സൈറ്റില്‍ ചെന്ന് അത് ഹോസ്റ്റ് ചെയ്യാം. വെബ്‌ സേവനങ്ങളെ പറ്റി നന്നായി അറിയുന്നവര്‍ക്ക് ഇത്രയും വിവരങ്ങള്‍ മാത്രം മതിയാവും. കൂടുതല്‍ അറിയേണ്ടവര്‍ മുഴുവന്‍ വായിക്കുക.

ഇന്ന്‌ കമ്പ്യൂട്ടറുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇന്റര്‍നെറ്റ്‌. അറിവിന്റെ ഒരു അക്ഷയഖനി തന്നെ നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നതില്‍ ഇന്റര്‍നെറ്റ്‌ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതൊന്നുമല്ല. ചെറുതും വലുതുമായ ഗവേഷണങ്ങള്‍ക്ക്‌ വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഞൊടിയിടയ്‌ക്കുള്ളില്‍നമുക്ക്‌ ഇന്റര്‍നെറ്റില്‍ നിന്ന്‌ സ്വീകരിക്കാനാവും. എങ്ങനെയാണ്‌ ലോകത്തെങ്ങും പരന്നു കിടക്കുന്ന കോടിക്കണക്കിന്‌ വെബ്ബ്‌ പേജുകളില്‍ നിന്ന്‌ നമുക്കു വേണ്ട വിലാസം ടെപ്പു ചെയ്യുമ്പോള്‍ കൃത്യമായി അതേ പേജ്‌ ലഭിക്കുന്നത്‌? കാരണം ഇന്റര്‍നെറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ കിറുകൃത്യമായ കുറേ നിയമങ്ങളുടെ (പ്രാട്ടോക്കോളുകളുടെ) അടിസ്ഥാനത്തിലാണ്‌. ടി.സി.പി./ഐ.പി., യു.ഡി.പി. തുടങ്ങിയവ ഇൗ പ്രാട്ടോക്കാളുകളില്‍ ചിലതാണ്‌. ഈ നിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന്‌ പിഴവു പറ്റിയാല്‍ നിങ്ങള്‍ ടെപ്പു ചെയ്‌ത വിലാസം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ തെളിയില്ല. ഇന്റര്‍നെറ്റിലെ ഒരു പേജ്‌ നമുക്കു ലഭിക്കണമെങ്കില്‍ ഒരു പക്ഷേ അനവധി ഗേയ്‌റ്റ്‌വേകളും ഒന്നിലധികം സര്‍വ്വറുകളും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.

നമുക്കു വേണ്ട വിലാസം ടൈപ്പു ചെയ്യുമ്പോള്‍ കൃത്യമായി അതേ പേജ്‌ ലഭിക്കുവാന്‍ സഹായിക്കുന്നത്‌ ഡൊമെയിന്‍ നെയിം സിസ്റ്റം അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന നെയിം സര്‍വ്വറുകള്‍ ആണ്‌. നാം കൊടുക്കുന്ന വിലാസം അഥവാ ഡൊമെയിന്‍ നെയിം ഡി.എന്‍.എസ്‌ സര്‍വ്വര്‍ ഐ.പി.അഡ്ഡ്രസ്സ്‌ ആയി മാറ്റുന്നു. ഉദാഹരണമായി യാഹു.കോം-ന്റെ ഐ.പി.അഡ്ഡ്രസ്സ്‌ 209.131.36.159 ആണ്‌. (കമ്പ്യൂട്ടര്‍ ബ്രൗസറില്‍ യാഹു.കോം എന്നതിനു പകരം 209.131.36.159 എന്നു ടെപ്പു ചെയ്‌താലും യാഹു തന്നെയായിരിക്കും സ്‌ക്രീനില്‍ തെളിയുക.) ഇത്ര നീണ്ട നമ്പര്‍ ഓര്‍ത്തിരിക്കാന്‍ വിഷമമുള്ളതിന്റെ പേരിലാണ്‌ യാഹു.കോം എന്ന ഡൊമെയിന്‍ നെയിം നാം ഉപയോഗിക്കുന്നത്‌. പക്ഷേ യാഹു.കോം എന്ന്‌ ടെപ്പു ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ അതിന്റെ ഐ.പി.അഡ്ഡ്രസ്സ്‌ ആണ്‌ തെരയുന്നത്‌. ഇവിടെയാണ്‌ ഡി.എന്‍.എസ്‌ സര്‍വ്വര്‍ പ്രവര്‍ത്തിക്കുന്നത്‌. ഡി.എന്‍.എസ്‌ സര്‍വ്വര്‍ ആണ്‌ ഡൊമെയിന്‍ നെയിം ഐ.പി.അഡ്ഡ്രസ്സ്‌ ആയും തിരിച്ചും പരിഭാഷപ്പെടുത്തുന്നത്‌.

ഡൊമെയിന്‍ നെയിം സിസ്റ്റത്തില്‍ ഒട്ടനവധി ഡി.എന്‍.എസ്‌. റെക്കോഡ്‌ ടെപ്പുകളുണ്ട്‌. ഇവയില്‍ എ റെക്കോഡ്‌, സിനെയിം (കാനോനിക്കല്‍ നെയിം) റെക്കോഡ്‌, എം.എക്‌സ്‌. (മെയില്‍ എക്‌സ്‌ചേഞ്ച്‌ സര്‍വ്വര്‍) റെക്കോഡ്‌, എസ്‌.പി.എഫ്‌ റെക്കോഡ്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ടവ.

ഐ.എ.എന്‍.എ (ഇന്റര്‍നെറ്റ്‌ അസെന്‍ഡ്‌ നമ്പേഴ്‌സ്‌ അതോറിറ്റി), ഐക്കാന്‍ (ഇന്റര്‍നെറ്റ്‌ കോര്‍പ്പറേഷന്‍ ഫോര്‍ അസെന്‍ഡ്‌ നെയിംസ്‌ ആന്റ്‌ നമ്പേഴ്‌സ്‌) തുടങ്ങിയ സംഘടനകളാണ്‌ ഡൊമെയിന്‍ നെയിം, ഐ.പി. അഡ്രസ് തുടങ്ങിയ സ്റ്റാന്റേര്‍ഡുകളുടെ മോണിറ്ററിംഗ്‌ നിര്‍വ്വഹിക്കുന്നത്‌.

ഡൊമെയിന്‍ നെയിമിന്റെ ഘടകങ്ങള്‍

ഒരു ഡൊമെയിന്‍ നെയിമിന്റെ ഏറ്റവും അവസാനത്തെ ഡോട്ട്‌ ചിഹ്നത്തിനു ശേഷം വരുന്ന ഭാഗമാണ്‌ ടി.എല്‍.ഡി. അഥവാ ടോപ്പ്‌ ലെവല്‍ ഡൊമെയിന്‍. ഉദാ:- http://www.debian.org എന്ന ഡൊമെയിന്റെ ടോപ്പ്‌ ലെവല്‍ ഡൊമെയിന്‍ org എന്നതാണ്‌. debian എന്നത്‌ org ന്റെ സബ്‌ ഡൊമെയ്‌ന്‍ ആണ്‌. http://www.debian.org എന്നത്‌ റലയശമി debian.org ന്റെ സബ്‌ ഡൊമെയ്‌ന്‍ ആണ്‌. ഇങ്ങനെ 127 ലെവലുകള്‍ വരെ താഴേ‌യ്ക്കു പോകാന്‍ തത്വത്തില്‍ സാദ്ധ്യമാണ്‌.

ടി.എല്‍.ഡി. അഥവാ ടോപ്പ്‌ ലെവല്‍ ഡൊമെയിന്‍ വിഭാഗങ്ങള്‍

താഴെ നിരനിരയായി കൊടുത്തിരിക്കുന്ന ചില ഇന്റര്‍നെറ്റ്‌ വിലാസങ്ങള്‍ ഓരോന്നും സൂക്ഷിച്ചു വായിച്ചു നോക്കൂ

http://www.fsf.org | http://www.debian.org | http://www.freelokam.org | http://www.india.gov.in പല ഡൊമെയ്‌ന്‍ നെയിമുകളിലും പല പല ടി.എല്‍.ഡി.കള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്താണ്‌ ടി.എല്‍.ഡി.കള്‍ തമ്മിലുള്ള വ്യത്യാസം? എന്തൊക്കെ തരം ടി.എല്‍.ഡി.കള്‍ ആണ്‌ ഡൊമെയ്‌ന്‍ നെയിം സിസ്റ്റത്തില്‍ ഉള്ളത്‌?
പ്രധാനമായും മൂന്നു തരം ടി.എല്‍.ഡി.കള്‍ ആണ്‌ ഡൊമെയ്‌ന്‍ നെയിം സിസ്റ്റത്തിലുള്ളത്‌.

 1. Country-code top-level domains (ccTLD) രാജ്യത്തെ അടിസ്ഥാനമാക്കിയുള്ളവ. ഇൗ ഡൊമെയ്‌നുകള്‍ക്ക്‌ രണ്ട്‌ ലെറ്ററുക-ള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഉദാ: IN, UK, US,  തുടങ്ങിയവ
 2. Generic top-level domains (ccTLD) കാറ്റഗറി അടിസ്ഥാനമാക്കിയുള്ളവ. ഉദാ: GOV, EDU, COM, MIL, ORG, NET

ഇവ കൂടാതെ മറ്റു പല ടി.എല്‍.ഡി.കളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. ഉദാഹരണമായി ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കള്‍, ഇന്റര്‍നാഷണല്‍ മെട്രാ നഗരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കള്‍ അങ്ങനെ പലതും. ഐ.എ.എന്‍.എ., ഐക്കാന്‍  തുടങ്ങിയ അതോറിറ്റികള്‍ കാലാകാലങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദിഷ്ട ടി.എല്‍.ഡി.കള്‍ അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്യും.

ഒരു ഡൊമെയ്‌ന്‍ നെയിം എന്താണെന്നുള്ളതിനെപ്പറ്റി ഇപ്പോള്‍ ഏതാണ്ട്‌ ഒരു ധാരണ ലഭിച്ചിരിക്കുമല്ലോ. കൂടുതല്‍ അറിയാന്‍ പ്രവൃത്തികളിലൂടെ മാത്രമേ സാധിക്കൂ. സ്വന്തമായി ഒരു ഡൊമെയ്‌ന്‍ രജിസ്റ്റര്‍ ചെയ്‌തു നോക്കിയാല്‍, അതിന്റെ ചിട്ടവട്ടങ്ങള്‍ മനസ്സിലാക്കിയാല്‍ ഡൊമെയ്‌നിനെപ്പറ്റി കൂടുതല്‍ അറിയാം.

ചോദ്യങ്ങളും ഉത്തരങ്ങളും.

ഒരു ഡൊമെയ്‌ന്‍ നെയിം രജിസ്റ്റര്‍ ചെയ്യാന്‍ പണം ആവശ്യമാണോ?

മിക്കവാറും ഡൊമെയ്‌ന്‍ നെയിമുകളും രജിസ്റ്റര്‍ ചെയ്യാന്‍ പണം ആവശ്യമാണ്‌. എന്നാല്‍  സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഡൊമെയ്‌ന്‍ നെയിമുകളും ഉണ്ട്‌. അത്തരത്തിലുള്ള ഒരു ഡൊമെയ്‌ന്‍ ആണ്‌ co.cc. ആസ്‌ത്രലിയന്‍ ടെറിട്ടറി ആയ കോക്കോസ്‌ ദ്വീപുകളുടെ സി.സി.ടി.എല്‍.ഡി. ആണ്‌ ഇത്‌. http://www.co.cc.യുടെ സബ്‌ ഡൊമെയ്‌നുകള്‍ പലതും തികച്ചും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. ഇത്‌ എങ്ങനെ ചെയ്യാം എന്നത്‌ വിശദമായി ഇൗ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്‌.

ഡൊമെയ്‌ന്‍ നെയിം രജിസ്റ്റര്‍ ചെയ്‌താല്‍ മാത്രം ഒരു വെബ്‌സെറ്റ്‌ നിര്‍മ്മിക്കാന്‍ കഴിയുമോ?

ഇല്ല. കാരണം ഡൊമെയ്‌ന്‍ നെയിം എന്നത്‌ നിങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വെബ്‌സെറ്റിന്റെ പേരു മാത്രമാണ്‌. നിങ്ങളുടെ വെബ്‌സെറ്റില്‍ ടെക്‌സ്‌റ്റും ചിത്രങ്ങളും ഡാറ്റാബേസും ഒക്കെ അടങ്ങിയിരിക്കുമല്ലോ. അവ ഏതെങ്കിലും സര്‍വ്വറിലേയ്‌ക്ക്‌ അപ്‌ലോഡ്‌ ചെയ്യാന്‍ (സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍ വെബ്‌സെറ്റ്‌, ഹോസ്റ്റ്‌ ചെയ്യാന്‍) വേണ്ട സ്‌പേസ്‌ ഉണ്ടെങ്കില്‍ മാത്രമേ വെബ്‌സെറ്റ്‌ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ കഴിയുകയുള്ളൂ. ഇതിനായി സ്വന്തം വെബ്‌സര്‍വ്വറോ ഹോസ്റ്റിംഗ്‌ സേവനം നല്‍കുന്ന ഏതെങ്കിലും ഒരു കമ്പനിയില്‍ നിന്ന്‌ ഒരു ഹോസ്റ്റിംഗ്‌ അക്കൗണ്ടോ തുടങ്ങുക.

ഹോസ്റ്റിംഗ്‌ അക്കൗണ്ട്‌ തുടങ്ങുന്നത്‌ എങ്ങനെ? അതിനും പണച്ചിലവുണ്ടോ?

ഉണ്ട്‌. സ്വന്തമായി വെബ്‌സര്‍വ്വര്‍ ഇല്ലാത്ത പല സാധാരണ വെബ്‌സെറ്റുകളും ഹോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌ ഇത്തരം ഹോസ്റ്റിംഗ്‌ കമ്പനികളുടെ സര്‍വ്വറുകളിലാണ്‌. ഡൊമെയ്‌ന്‍ സൗജന്യമായി നല്‍കുന്നതുപോലെ തന്നെ സൗജന്യമായി ഹോസ്റ്റിംഗ്‌ അക്കൗണ്ട്‌ നല്‍കുന്ന വെബ്‌സെറ്റുകളും ഉണ്ട്‌. http://www.freehostia.com ഇത്തരത്തിലുള്ള മികച്ച ഒരു സെറ്റാണ്‌. നേരത്തേ സൂചിപ്പിച്ച http://www.co.cc.യില്‍ നിന്നെടുത്ത സൗജന്യ ഡൊമെയ്‌ന്‍ ഉപയോഗിച്ച്‌, http://www.freehostia.com-ല്‍ നിങ്ങളുടെ സെറ്റ്‌ എങ്ങനെ ഹോസ്റ്റ്‌ ചെയ്യാമെന്ന്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്‌.

സ്വന്തമായി ഒരു ഡൊമെയ്‌ന്‍ നെയിം വാങ്ങുകയും, സ്വന്തമായിത്തന്നെ അതിനൊരു ഹോസ്റ്റിംഗ്‌ അക്കൗണ്ട്‌ തുറക്കുകയും, കഴിയുമെങ്കില്‍ സ്വന്തമായിത്തന്നെ വെബ്‌സെറ്റ്‌ രൂപകല്‍പ്പന ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്‌താല്‍ ഒരു വെബ്‌സെറ്റിനെപ്പറ്റിയുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം നിങ്ങള്‍ക്കു ലഭിക്കും. മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതെ സ്വന്തമായി ചെയ്‌താല്‍ മാത്രമേ ഈ സാങ്കേതിക പരിജ്ഞാനം നിങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. അതിനായി മുമ്പ്‌ സൂചിപ്പിച്ച സൗജന്യ സെറ്റുകളുടേയും ഫ്രീ സോഫ്‌റ്റ്‌വെയറുകളുടേയും സഹായത്തോടെ ഒട്ടും പണം മുടക്കാതെ നിങ്ങളുടെ സ്വന്തം സെറ്റ്‌ എങ്ങനെ തുടങ്ങാം എന്നു നോക്കാം.

 1. ആദ്യമായി നിങ്ങളുടെ ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ (കഴിയുന്നതും മൊസില്ല ഫയര്‍ഫോക്‌സ്‌ ഉപയോഗിക്കുക) http://www.co.cc എന്ന സൗജന്യ ഡൊമെയ്‌ന്‍ നെയിം രജിസ്‌ട്രഷന്‍ സെറ്റിലേയ്‌ക്കു പോവുക.
 2. സെറ്റിന്റെ ഏറ്റവും മുകളില്‍ വലതുഭാഗത്തായി Create an account now എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.
 3. നിങ്ങളുടെ പേരും വിലാസവും യഥാര്‍ത്ഥ ഇ-മെയില്‍ വിലാസവും പാസ്സ്‌വേഡും വേഡ്‌ വേരിഫിക്കേഷനും എല്ലാം കൃത്യമായി ടെപ്പ്‌ ചെയ്യുക. സെറ്റിന്റെ വ്യവസ്ഥകളും നിയമങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം I accept the Terms of Service എന്ന ചെക്ക്‌ ബോക്‌സില്‍ “ടിക്‌’ അടയാളം ഇട്ടതിനു ശേഷം Create an account now എന്ന ബട്ടണ്‍ അമര്‍ത്തുക.
 4. നിങ്ങള്‍ എന്റര്‍ ചെയ്‌ത വിവരങ്ങള്‍ എല്ലാം ശരി ആണെങ്കില്‍ Manage Domain എന്ന പേജ്‌ നിങ്ങള്‍ക്കു ലഭിക്കും. അവിടെ Getting A New Domain >> എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. // Note: yourdomain എന്ന ഡൊമെയ്‌ന്‍ ആണ്‌ നിങ്ങള്‍ക്കു വേണ്ടത്‌
 5. Search for available domain names: CO.CC + CC.CC എന്ന ടെക്‌സ്റ്റിനു കീഴേയുള്ള ബോക്‌സില്‍ yourdomain എന്ന ഡൊമെയ്‌ന്‍ ടെപ്പ്‌ ചെയ്യുക.
 6. തൊട്ടടുത്തുള്ള Check availability എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ ആ ഡൊമെയ്‌ന്‍ ലഭ്യമാണോ അല്ലയോ എന്നറിയാന്‍ കഴിയും.  //കുറിപ്പ്‌: ചില ആകര്‍ഷകമായ ഡൊമെയ്‌ന്‍ നെയിമുകള്‍ക്ക്‌ പണം നല്‍കേണ്ടി വരും. അതിനാല്‍ പണം നല്‍കേണ്ടതില്ലാത്ത ഡൊമെയ്‌നാണ്‌ നിങ്ങള്‍ എടുക്കുന്നതെന്ന്‌ അടുത്ത സ്‌റ്റെപ്പില്‍ ഉറപ്പു വരുത്തണം.
 7. One year domain registration for $0 എന്ന്‌ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രം Continue to registration എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.
 8. യെസ്‌. നിങ്ങള്‍ സ്വന്തമായി yourdomain.co.cc എന്ന ഡൊമെയ്‌ന്‍ വാങ്ങിക്കഴിഞ്ഞു. ഇനി വേണ്ടത്‌ അതു സെറ്റപ്പ്‌ ചെയ്യുകയാണ്‌. 48 മണിക്കൂറിനുള്ളില്‍ അതു സെറ്റപ്പ്‌ ചെയ്‌തില്ലെങ്കില്‍ വാങ്ങിയ ഡൊമെയ്‌ന്‍ റദ്ദായിപ്പോകും. ഇനി എങ്ങനെ ഇതു സെറ്റപ്പ്‌ ചെയ്യാം എന്നു നോക്കാം.

  നിങ്ങള്‍ സ്വന്തമായി വാങ്ങിയ ഡൊമെയ്‌ന്‍ സൗജന്യ ഹോസ്റ്റിംഗ്‌ സേവനം നല്‍കുന്ന http://www.freehostia.com എന്ന വെബ്‌സെറ്റ്‌ ഉപയോഗിച്ച്‌ എങ്ങനെ ഹോസ്റ്റ്‌ ചെയ്യാം എന്നതാണ്‌ ഇനിയുള്ള സ്‌റ്റെപ്പുകളില്‍ വിശദീകരിക്കുന്നത്‌.

 9. നിങ്ങളുടെ ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ http://www.freehostia.com എന്ന സൗജന്യ ഹോസ്റ്റിംഗ്‌ സെറ്റിലേയ്‌ക്കു പോവുക.
 10. Hosting  എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.
 11. ആദ്യം സെറ്റിന്റെ വിശദാംശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക. പേജിന്റെ ഏതാണ്ട്‌ അവസാനഭാഗത്തായി തങ്ങളുടെ വിവിധ ഹോസ്റ്റിംഗ്‌ പ്ലാനുകള്‍ താരതമ്യപ്പെടുത്തി യിരിക്കുന്നതില്‍ Chocolate  എന്ന സൗജന്യ ഹോസ്റ്റിംഗ്‌ പ്ലാന്‍ തെരഞ്ഞെടുത്ത്‌ Sign up  ചെയ്യുക
 12. Sign up  പേജില്‍ പ്ലാന്‍ set-up ചെയ്യാനും അക്കൗണ്ട്‌ ഉടമസ്ഥത വിശദീകരിക്കാനുമായി രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന. ഇതില്‍ ഒന്നാമത്തെ ഭാഗമായ Setup Your Plan-ന്റെ അവസാനത്തായി Add a Domain Name to Host എന്ന്‌ എഴുതിയിരിക്കുന്നതു കാണാം. അതില്‍ Use my existing domain എന്നത്‌ സെലക്ട്‌ ചെയ്യുക. അപ്പോള്‍ Existing domain  രേഖപ്പെടുത്താനുള്ള ഒരു ബോക്‌സ്‌ താഴെ തെളിഞ്ഞു വരും. അവിടെ നിങ്ങള്‍ വാങ്ങിയ yourdomain.co.cc എന്ന ഡൊമെയ്‌ന്‍ നെയിം ശ്രദ്ധയോടെ കൃത്യമായി ടെപ്പ്‌ ചെയ്യുക.
 13. ഇനിയുള്ളത്‌ അക്കൗണ്ട്‌ ഓണര്‍ വിവരങ്ങളാണ്‌. രാജ്യം, കമ്പനി, വിലാസം, ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വേരിഫിക്കേഷന്‍ കോഡ്‌ കൂടി എന്റര്‍ ചെയ്‌ത്‌ Continue  എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
 14. നിങ്ങള്‍ എന്റര്‍ ചെയ്‌ത വിവരങ്ങള്‍ എല്ലാം ശരിയാണെങ്കില്‍ Please wait a minute. currently processing your order എന്ന ഒരു മെസ്സേജ്‌ പ്രത്യക്ഷപ്പെടും. ഫ്രീഹോസ്റ്റിയയുടെ സൗജന്യ സേവനം ഉപയോഗിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്ന സന്ദേശവും തുടര്‍ന്നു കാണാം. ഈ സന്ദേശത്തിന്റെ വലതു മുകള്‍ വശത്തായി View your order details എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ നിങ്ങള്‍ ഇപ്പോള്‍ വാങ്ങിയ ഹോസ്റ്റിംഗ്‌ അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍ കാണാം. // Note: അധികം താമസിയാതെ തന്നെ ഏതാണ്ട്‌ അര മണിക്കൂറിനുള്ളില്‍, നിങ്ങള്‍ കൊടുത്ത ഇ-മെയില്‍ വിലാസത്തില്‍ ഫ്രീഹോസ്റ്റിയ പാസ്സ്‌വേഡ്‌, നെയിംസര്‍വ്വര്‍ അഡ്ഡ്രസ്സ്‌ തുടങ്ങിയ വിശദവിവരങ്ങള്‍ അയച്ചു തരുന്നതായിരിക്കും.
 15. ഇനി ഫ്രീഹോസ്റ്റിയയുടെ ഇമെയില്‍ കിട്ടുന്നതുവരെ അല്‍പ്പനേരം വിശ്രമിക്കാം.  // Note: മെയില്‍ കിട്ടിക്കഴിഞ്ഞാലുടന്‍ http://www.co.cc  തുറന്ന്‌ ലോഗിന്‍ ചെയ്യുക.
 16. http://www.co.cc യിലെ ഡൊമെയ്‌ന്‍ Domain Settings എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
 17. അതില്‍ നിങ്ങള്‍ അല്‍പ്പസമയം മുമ്പെടുത്ത yourdomain.co.cc എന്ന ഡൊമെയ്‌ന്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതു കാണാം. അതില്‍ ക്ലിക്ക്‌ ചെയ്‌ത്‌ സെറ്റപ്പ്‌ ചെയ്യുക.
 18. നാലു വിധത്തില്‍ നിങ്ങള്‍ക്ക്‌ ഡൊമെയ്‌ന്‍ സെറ്റപ്പ്‌ ചെയ്യാം. അതില്‍ നെയിംസര്‍വ്വര്‍ ഉപയോഗിച്ചുകൊണ്ടുള്ള രീതിയാണ്‌ നാം പിന്തുടരുന്നത്‌. 1. Name server സെലക്ട്‌ ചെയ്യുക.
 19. ഫ്രീഹോസ്റ്റിയയില്‍നിന്ന്‌ നിങ്ങള്‍ക്കു കിട്ടിയ ഇമെയില്‍ തുറന്ന്‌ അതില്‍ പറഞ്ഞിരിക്കുന്ന DNS entry കള്‍ കോപ്പി ചെയ്‌ത്‌ co.cc യിലെ നെയിംസര്‍വ്വറുകളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബോക്‌സില്‍ പേസ്റ്റ്‌ ചെയ്യുക. അതിനു ശേഷം ടലൗേു ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.
 20. നിങ്ങള്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ശരിയാണെങ്കില്‍ Your change has been submitted എന്ന സന്ദേശം നിങ്ങള്‍ക്കു ലഭിക്കും. തുടര്‍ന്ന്‌ OK ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.
 21. നിങ്ങള്‍ സ്വന്തമായി വാങ്ങിയ സൗജന്യ ഡൊമെയ്‌ന്‍ ഇപ്പോള്‍ സൗജന്യമായിത്തന്നെ ഹോസ്റ്റ്‌ ചെയ്‌തു കഴിഞ്ഞു. ഇനി ചുരുങ്ങിയത്‌ ഒരു ദിവസം കഴിഞ്ഞാല്‍ മാത്രമേ ഫ്രീഹോസ്റ്റിയയില്‍ നിങ്ങളുടെ സെറ്റ്‌ അപ്‌ലോഡ്‌ ചെയ്യാന്‍ കഴിയുകയുള്ളൂ. ആ സമയം കൊണ്ട്‌ തല്‍ക്കാലം സ്വന്തമായി നിങ്ങളുടെ സെറ്റ്‌ ഡിസെന്‍ ചെയ്യാം

  എങ്ങനെ സ്വന്തമായി ഒരു വെബ്‌സെറ്റ്‌ ഡിസെന്‍ ചെയ്യാം?

  വളരെ മനോഹരമായ ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു വെബ്‌സെറ്റ്‌ ഡിസെന്‍ ചെയ്യാന്‍ കലാവാസനയുള്ളവര്‍ക്കേ കഴിയൂ. കലാവാസന മാത്രം പോര, അതുചെയ്യാനുള്ള സോഫ്‌റ്റ്‌വെയര്‍ കൂടി വേണം. അത്യാവശ്യം HTML അറിയണം. എന്നാല്‍ അത്യാവശ്യം വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഒരു സാധാരണ വെബ്‌സെറ്റ്‌ നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക്‌ വലിയ കലാവാസനയൊന്നും വേണമെന്ന്‌ നിര്‍ബന്ധമില്ല. അഥവാ നിങ്ങള്‍ക്ക്‌ സ്വന്തമായി സെറ്റ്‌ ഡിസെന്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു ഡിസെനറുടെ സഹായം തേടുക.

  ഇന്റര്‍നെറ്റില്‍ പരതിയാല്‍ കുറേ ഓപ്പണ്‍സോഴ്‌സ്‌ വെബ്‌ ഡിസെനിംഗ്‌ ഫ്രീ സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്‌. മൊസില്ല പ്രാജക്ടിന്റെ ആള്‍-ഇന്‍-വെബ്‌ ബ്രൗസര്‍ ആയ സീമങ്കിയില്‍ വളരെ യൂസര്‍ ഫ്രണ്ട്‌ലി ആയ ഒരു വെബ്‌ ഡിസെനിംഗ്‌ സോഫ്‌റ്റ്‌വെയര്‍ ഉണ്ട്‌. ഇതുപയോഗിച്ച്‌ നിങ്ങളുടെ സെറ്റ്‌ ഡിസെന്‍ ചെയ്യാവുന്നതാണ്‌.

  സെറ്റ്‌ ഡിസെന്‍ ചെയ്‌തു കഴിഞ്ഞാല്‍ വീണ്ടും ഫ്രീഹോസ്റ്റിയയുടെ സെറ്റ്‌ സന്ദര്‍ശിക്കുക.

  ഫ്രീഹോസ്ടിയ ഉപയോഗിച്ച് വേഡ്പ്രസ്സ് ഇന്‍സ്ടാള്‍ ചെയ്യുന്നത് എങ്ങനെയാണ്?

  https://cp.freehostia.com/members എന്ന പേജ് സന്ദര്‍ശിക്കുക മുകളിലെ ലിങ്കുകളില്‍ നിന്ന് Web tools -> Elephante Free Scripts സെലക്ട്‌ ചെയ്യുക. Elephanta Installer ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകളില്‍ WordPress സെലക്ട്‌ ചെയ്യുക.

  Movable Type | Textpattern | WordPress | Drupal | fuzzylime (cms) | Geeklog | Joomla 1.0.15 | Joomla 1.5.20 | Mambo | Moodle | Nucleus | DokuWiki |തുടങ്ങിയ കുറെയധികം ആപ്ലിക്കേഷനുകള്‍ നിങ്ങള്ക്ക് ഫ്രീഹോസ്ടിയയില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്

  ഇത്തവണ നിങ്ങള്‍ പോകേണ്ടത്‌ ഫ്രീഹോസ്റ്റിയയുടെ കണ്‍ട്രാള്‍ പാനല്‍ ആയ http://cp.freehostia.com/members എന്ന അഡ്ഡ്രസ്സിലേയ്‌ക്കാണ്‌. ഫ്രീഹോസ്റ്റിയ നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ അയച്ചു തന്ന വിവരങ്ങളില്‍ യൂസര്‍ നെയിമും പാസ്സ്‌വേഡും ഉണ്ടായിരിക്കും. ഇവ എന്റര്‍ ചെയ്‌ത്‌  കണ്‍ട്രോള്‍ പാനലില്‍ ലോഗിന്‍ ചെയ്യുക.

 22. കണ്‍ട്രോള്‍ പാനലില്‍ Domain Manager ‌ ചെയ്‌ത്‌,  Hosted തുറക്കുക. അവിടെ yourdomain.co.cc യ്‌ക്കുനേരേ “ശരി’ അടയാളമാണ്‌ കിടക്കുന്നതെങ്കില്‍ നിങ്ങളുടെ ഹോസ്റ്റിംഗ്‌ അക്കൗണ്ട്‌ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. അഥവാ “തെറ്റ്‌’ അടയാളമാണ്‌ കാണുന്നതെങ്കില്‍ കുറച്ചു സമയം കൂടി കാത്തിരിക്കുക.
 23. ഡൊമെയ്‌നില്‍ “ശരി’ അടയാളമാണ്‌ കിടക്കുന്നതെങ്കില്‍, സെറ്റിന്റെ ഇടതുവശത്ത്‌ മുകളിലായി Site Management ല്‍ File Manager എടുക്കുക. നിങ്ങളുടെ ഫയലുകള്‍ ഈ ഫയല്‍ മാനേജര്‍ ഉപയോഗിച്ചോ മറ്റേതെങ്കിലും FTP Client programme ഉപയോഗിച്ചോ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്‌. അപ്‌ലോഡ്‌ ചെയ്‌തുകഴിഞ്ഞാല്‍ yourdomain.co.cc എന്ന നിങ്ങളുടെ സെറ്റ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ ഓപ്പണ്‍ ചെയ്‌തുനോക്കുക.

  എങ്ങനെ നിങ്ങളുടെ ഡൊമെയ്‌നില്‍ ജിമെയിലിനു തുല്യമായ ഇമെയില്‍ പ്രോഗ്രാം ഉള്‍പ്പെടുത്താം?

 24. ഗൂഗിള്‍ ആപ്പ്‌സ്‌ ഫോര്‍ യുവര്‍ ഡൊമെയ്‌ന്‍ എന്ന ഗൂഗിളിന്റെ പ്രസിദ്ധമായ യൂട്ടിലിറ്റി നിങ്ങളുടെ ഡൊമെയ്‌നിലും കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്‌, നിഷ്‌പ്രയാസം. അതിനുവേണ്ടിയുള്ള സ്‌റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു.
 25. google.com/a  എന്ന്‌ നിങ്ങളുടെ ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ ടെപ്പ്‌ ചെയ്‌ത്‌ എന്റര്‍ ചെയ്യുക. ഗൂഗിള്‍ ആപ്പ്‌സ്‌ പേജിന്റെ വലതുവശത്ത്‌ താഴെയായി Other Google Apps editions:  എന്നതിനു താഴെ Standard തെരഞ്ഞെടുക്കുക
 26. ഗൂഗിള്‍ ആപ്പ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ എഡിഷന്റെ പേജില്‍ Get started ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
 27. Sign up ചെയ്യാനുള്ള പേജില്‍ Administrator: I own or control this domain എന്നത്‌ സെലക്ട്‌ ചെയ്‌തശേഷം yourdomain.co.cc എന്ന ഡൊമെയ്‌ന്‍ നെയിം എന്റര്‍ ചെയ്യുക.
 28. ഗൂഗിള്‍ ആപ്പ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ എഡിഷന്റെ പേജില്‍ നിങ്ങളുടെ വിശദവിവരങ്ങള്‍ ടെപ്പ്‌ ചെയ്യുക.
 29. നിങ്ങള്‍ നല്‍കിയ ഡൊമെയ്‌ന്‍ നിങ്ങളുടേതു തന്നെയാണെന്ന്‌ ഉറപ്പിക്കാന്‍ ഗൂഗിള്‍ നല്‍കുന്ന ഒരു HTML Code നിങ്ങളുടെ ഡൊമെയ്‌നിലേയ്‌ക്ക്‌ അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്‌. അതിനായി തുടര്‍ന്നു വരുന്ന പേജില്‍ Upload an HTML file to yourdomain.co.ccഎന്നത്‌ സെലക്ട്‌ ചെയ്‌ത്‌  Continue ക്ലിക്ക്‌ ചെയ്യുക. അതിനു ശേഷം നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍നെയിം, അതിനുള്ളില്‍ ചേര്‍ക്കേണ്ട ടെക്‌സ്റ്റ്‌ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അടങ്ങിയ പേജായിരിക്കും തുടര്‍ന്നു വരിക. അപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക്‌ മേല്‍പ്പറഞ്ഞ ഫയല്‍ അപ്‌ലോഡ്‌ ചെയ്യാം, അല്ലെങ്കില്‍ സൗകര്യപ്പെടുമ്പോള്‍ പിന്നീട്‌ എപ്പോഴെങ്കിലും ചെയ്യാം. പിന്നീട്‌ എപ്പോഴെങ്കിലും ചെയ്‌താല്‍ മതിയെന്നാണെങ്കില്‍ നിങ്ങളുടെ ഗൂഗിള്‍ ആപ്പ്‌സ്‌ ഡാഷ്‌ബോര്‍ഡില്‍ വലതുവശത്ത്‌ മുകളില്‍ ഉള്ള Activate Google Apps എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.
  മേല്‍പ്പറഞ്ഞ ഫയല്‍ അപ്‌ലോഡ്‌ ചെയ്‌തു കഴിഞ്ഞാല്‍ ഗൂഗിളിന്റെ ഇ-മെയില്‍ ഒഴികെയുള്ള മറ്റു സര്‍വ്വീസുകളായ ചാറ്റ്‌, കലണ്ടര്‍, ഡോക്‌സ്‌, സെറ്റ്‌സ്‌, മൊബെല്‍ എന്നിവ ആക്ടീവ്‌ ആവുകയുള്ളൂ. ഇ-മെയില്‍ ആക്ടീവ്‌ ആക്കണമെങ്കില്‍ താഴെ പറയുന്ന സ്‌റ്റെപ്പുകള്‍ ചെയ്യുക:
 30. നിങ്ങളുടെ ഹോസ്റ്റിംഗ്‌ അക്കൗണ്ടിന്റെ കണ്‍ട്രാള്‍ പാനലില്‍ (http://cp.freehostia.com/members) ലോഗിന്‍ ചെയ്‌ത ശേഷം Custom DNS Records  എടുക്കുക.
 31. അതില്‍ yourdomain.co.cc യ്‌ക്കു നേരെ കിടക്കുന്ന MX ടൈപ്പിനു നേര്‍ക്കുള്ള ബോക്‌സില്‍ ASPMX.L.GOOGLE.COM എന്ന്‌ ടെപ്പ്‌ ചെയ്‌ത ശേഷം ഇവമിഴല ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
 32. തിരികെ നിങ്ങളുടെ ഗൂഗിള്‍ ആപ്പ്‌സ്‌ ഡാഷ്‌ബോര്‍ഡില്‍ മടങ്ങിവന്ന്‌ I have completed these steps എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക. 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ഇ-മെയില്‍ സര്‍വ്വീസും ആക്ടിവേറ്റ്‌ ചെയ്യപ്പെടും. http://www.google.com/a/yourdomain.co.cc അഡ്ഡ്രസ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ ടെപ്പ്‌ ചെയ്‌താല്‍ ഗൂഗിള്‍ ആപ്പ്‌സിന്റെ ലോഗിന്‍ പേജ്‌ ലഭിക്കും.

ഇപ്പോള്‍ മനസ്സിലായോ, വെറും 32 സ്‌റ്റെപ്പുകള്‍ മാത്രം ശ്രദ്ധിച്ചു ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ സ്വന്തം ഡൊമെയ്‌ന്‍ സ്വന്തമായി ഹോസ്റ്റ്‌ ചെയ്യാം എന്ന്‌ ! ഇതു പോലെ തന്നെയാണ്‌ വില കൊടുത്തു വാങ്ങുന്ന ഡൊമെയ്‌നുകളും, വില കൊടുത്തു വാങ്ങുന്ന ഹോസ്റ്റിംഗ്‌ സര്‍വ്വീസുകളും കോണ്‍ഫിഗര്‍ ചെയ്യുന്നത്‌. അത്തരം സെറ്റുകളില്‍ അവരുടെ സേവനങ്ങള്‍ വാങ്ങുമ്പോള്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ കൊടുക്കുന്നതു മാത്രമാണ്‌ ആകെ വരുന്ന വ്യത്യാസം.

3 thoughts on “തികച്ചും സൗജന്യമായി എങ്ങനെ ഒരു വെബ്‌ സെറ്റ്‌ സ്വയം നിര്‍മ്മിച്ച്‌ സ്വയം ഹോസ്റ്റ്‌ ചെയ്യാം?

 1. ഇത് വളരെ പ്രയോജനപ്രദമായ ഒരു ബ്ലോഗ്‌ തെന്നെയാണ്. വളരെ നന്ദിയുണ്ട്.

 2. രണ്ടു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് co.cc എന്ന പോര്‍ട്ടല്‍ ചില വ്യാപക ക്രമക്കേടുകളുടെ പേരില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്ന കാര്യം വ്യാസന സമേതം അറിയിക്കുന്നു. അതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് തെരഞ്ഞു മറ്റേതെങ്കിലും സൗജന്യ ഡൊമൈന്‍ സര്‍വീസ് ഉപയോഗിക്കുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )