കമ്പ്യൂട്ടർ മസ്തി, ലീബ്രെ ഓഫീസ് സേവനങ്ങളുമായി മാനവീയം

കൊച്ചി: വൈറസ്‌വിമുക്തവും അതിസുരക്ഷിതവുമായ കമ്പ്യൂട്ടർ ഉപയോഗത്തിന് വേണ്ടിയുള്ള സേവനങ്ങൾ നല്കുന്ന കൊച്ചിയിലെ മാനവീയം ടെക്നോളജീസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് മേഖലയ്ക്കുമായി പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നു.

കമ്പ്യൂട്ടർ മസ്തി

സ്കൂളുകൾക്ക് വേണ്ടി ഐ.ഐ.ടി. ബോംബേ രൂപകല്പ്പന ചെയ്ത കമ്പ്യൂട്ടർ മസ്തി എന്ന കമ്പ്യൂട്ടർ കരിക്കുലം ആണ് വിദ്യാഭ്യാസ മേഖലയ്ക്കായി മാനവീയം ഒരുക്കുന്നത്. ഈ അധ്യയന വർഷം തന്നെ കമ്പ്യൂട്ടർ മസ്തിയും അനുബന്ധ സേവനങ്ങളും കേരളത്തിലെ വിദ്യാലയങ്ങൾക്കു നല്കാൻ മാനവീയം സജ്ജമായിക്കഴിഞ്ഞു. കമ്പ്യൂട്ടർ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ കൊണ്ടാണ് ഐ.ഐ.ടി. ബോംബെയിലെ റിസര്‍ച്ച് ടീം കമ്പ്യൂട്ടർ മസ്തിക്ക് രൂപം നല്കിയത്. പൊതുവില്‍ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തില്‍ സോഫ്റ്റ്വെയറുകള്‍ വെറുതേ പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രെയിനിംഗ് നല്കുന്നത്. എന്നാല്‍ ആശയാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതിയാണ് കമ്പ്യൂട്ടർ മസ്തിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സി.ഡി റോം അടക്കമുള്ള ടെക്സ്റ്റ് ബുക്കുകള്‍, അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് , ഹാന്‍ഡ് ഹോള്‍ഡിംഗ്, ഒറിജിനല്‍ സോഫ്റ്റ്വെയറുകള്‍, ക്വസ്റ്റ്യന്‍ ബാങ്കുകള്‍, അസസ്സ്മെന്റുകള്‍ തുടങ്ങിയവയല്ലാം ഒരു വര്‍ഷത്തേക്കുള്ള സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. മുംബൈയിലെ ഇൻ-ഓപ്പണ്‍ കമ്പനിയുമായി സഹകരിച്ചാണ് മാനവീയം ടെക്നോളജീസ് കമ്പ്യൂട്ടർ മസ്തി സേവനങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കുന്നത്.

ലീബ്രെ ഓഫീസ്

ലീബ്രെ ഓഫീസിനായുള്ള കമേഴ്സ്യൽ സേവനങ്ങളാണ് മാനവീയം കോർപ്പറേറ്റ് മേഖലയ്ക്കായി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ അതിപ്രശസ്തമായ ഓഫീസ് സ്യൂട്ട് ആണ് ലീബ്രെ ഓഫീസ്. ഏറ്റവും മികച്ച യൂസര്‍ഫ്രണ്ട്‍ലീ ഇന്റർഫേസ്, വിവിധ ഫയൽ ടൈപ്പുകൾക്കുള്ള ഇംപോർട്ട് / എക്സ്പോർട്ട് സപ്പോർട്ട്, തുടങ്ങിയ പ്രത്യേകതകൾ മൂലം കോർപ്പറേറ്റ് മേഖലയുടെ പ്രിയപ്പെട്ട ഓഫീസ് സ്യൂട്ട് എന്ന സ്ഥാനം കൈവരിക്കാൻ ലീബ്രെ ഓഫീസിനു കഴിഞ്ഞിട്ടുണ്ട്. വേർഡ് പ്രോസസ്സിങ്ങിനായുള്ള ‘റൈറ്റർ’, സ്പ്രെഡ്ഷീറ്റ് ഉപയോഗങ്ങൾക്കുള്ള ‘കാൽക്ക്’, മൾട്ടി മീഡിയ പ്രസന്റേഷനായി ‘ഇംപ്രസ്’, ഡാറ്റാബേസ് മാനേജ്മെന്റിനായുള്ള ‘ബേസ്’, വരയ്ക്കാനും മറ്റുമുള്ള ‘ഡ്രോ’, ഗണിത ശാസ്ത്ര ഫോർമുലകൾക്കായി ‘മാത്ത്’, തുടങ്ങിയ പ്രോഗ്രാമുകൾ അടങ്ങിയതാണ് ലീബ്രെ ഓഫീസ് സ്യൂട്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ലീബ്രെ ഓഫീസ് ലഭ്യമാണ്. ലോകമൊട്ടാകെ 25 മില്ല്യണില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ലീബ്രെ ഓഫീസിനുണ്ട്. ഡാറ്റാ മൈഗ്രേഷൻ, ഇൻസ്റ്റലേഷൻ, ട്രെയിനിംഗ് എന്നിവ അടക്കമുള്ള സമഗ്ര സേവനങ്ങളാണ് ലീബ്രെ ഓഫീസിനായി മാനവീയം ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.manaveeyam.in / ഫോണ്‍ : 9995717112

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )