ഒരു തമ്പകവൃക്ഷത്തിന്റെ സചിത്രകഥ

ഒരു നിത്യഹരിത വനവൃക്ഷമാണ് തമ്പകം. ഉയരം കുറഞ്ഞ മലകളിലെ പുഴയോരങ്ങളിൽ തമ്പകത്തിന്റെ കാടുകൾ തന്നെ കാണാം. പശ്ചിമഘട്ടത്തിലെ 1000 മീ. വരെ ഉയരം വരുന്ന മലകളിലെ ഈർപ്പമുള്ള നിത്യഹരിത വനങ്ങളിൽ ഇവ ധാരാളമായി വളരുന്നുണ്ട്. 35 മീറ്റർ വരെ ഉയരം ഇവയ്ക്കു സാധാരണമാണ്. ഇരിമ്പകം, കമ്പകം, കൊങ്ങ്, പൊങ്ങ്, ഉരിപ്പ് തുടങ്ങിയ പേരുകളിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു.

തമ്പകത്തിന്റെ തൈകൾ ഇരുപതു വർഷം മുമ്പ് ജോസ് സി വട്ടത്തറയാണ് എനിക്ക് സമ്മാനിച്ചത്. അതിലൊന്ന് തഴച്ചു വളർന്നു. വലിയൊരു മരമായി. ഏതാണ്ട് ഒരു 20 കൊല്ലം കൊണ്ട് ഒരു ഇടത്തരം ചില്ലിത്തെങ്ങിന്റെ അത്ര വലിപ്പം. അഞ്ചാറു കൊല്ലം മുമ്പ് ഒരു ഏപ്രിൽ മാസത്തിലാണ് അത് ആദ്യമായി പൂത്തത്. മരം നിറയെ ഇളം പച്ച നിറത്തിൽ ഇരുദളങ്ങളുള്ള പൂക്കൾ. ഒത്ത നടുവിലായി മൊട്ടു പോലുള്ള ഒരോമന വിത്ത്. ഒരു വിത്തിന് രണ്ടു ചിറകുകൾ. ഇളം പച്ച ചിറകുകൾ നല്കി വൃക്ഷം അവയെ സുരക്ഷിതമായി ഭൂമിയിലേയ്ക്ക് പറത്തി വിടുന്നു. ഭൂമിയെ ചുംബിച്ചുകൊണ്ട് താരാട്ടുകൾ കേട്ടുകൊണ്ട് ഒന്നുരണ്ടു മാസം അവ ഭൂമിയുടെ മാറിടത്തിൽ ശാന്തമായി ഉറങ്ങുന്നു. ഒടുവിൽ ഇടവപ്പാതി വന്നെത്തുമ്പോൾ മഴയുടെ കിലുകിലാരവം കേട്ട് വിത്തുകളെല്ലാം ഉറക്കം വിട്ടുണരുന്നു.

പിന്നെ ഒന്നു കണ്ണടച്ച് തുറക്കുമ്പോൾ കാണാം വിത്തിനുള്ളിൽ നിന്ന് ഓമനവിരലുകൾ നീട്ടി ഒരു മഴക്കാട് മണ്ണിലേക്ക് പിച്ച വച്ച് ഊർന്നിറങ്ങുന്നത്. വിത്തിനുള്ളിൽ ഉറങ്ങുന്ന മഴക്കാടുകൾ കണ്ടെത്താൻ കണ്ണ് ഒന്നു തുറന്നു നോക്കിയാൽ മാത്രം മതി.

ഇരുപതു വർഷങ്ങൾക്കു മുമ്പ് ജോസ് തന്ന തമ്പകത്തൈ പതിനാലാമത്തെ വർഷമാണ്‌ ആദ്യമായി പൂത്തുലഞ്ഞത്. ഈ വർഷം ഇത് മൂന്നാം തവണ. വർഷത്തിൽ ഒരിക്കൽ പൂക്കുമെങ്കിലും നാല് വർഷത്തിലൊരിക്കലാണ്‌ തമ്പകവൃക്ഷം പൂത്തുലയുന്നത്. മഴക്കാലം കഴിയാറാകുമ്പോൾ മുറ്റം നിറയെ കാണാം, തമ്പകവിത്തുകൾ എമ്പാടും മുളച്ചു നില്ക്കുന്നത്. ഇവയെല്ലാം എങ്ങനെ വളർത്തും ? ചിലതെല്ലാം ചവിട്ടടികളിൽ പെട്ട് ചതഞ്ഞു പോകും. കുറേയെണ്ണം മുറ്റമടിക്കുമ്പോൾ ചവറു കൂനയിൽ എത്തും. അതുകൊണ്ട് ഇത്തവണ കുറെ വിത്തുകളെങ്കിലും സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. വിത്തുകൾ പെറുക്കാൻ എനിക്ക് പിന്തുണ പ്രഖ്യാപിച്ചത് മരിയക്കുട്ടി മാത്രം. വിത്തിനുള്ളിൽ എന്താണെന്നു ഇപ്പോൾ അവളോട്‌ ചോദിച്ചാൽ അവൾ പറയും വിത്തിനുള്ളിൽ കാടാണെന്ന്. കടുവയും ആനയും സിംഹവും ഒക്കെയുള്ള ഒരു കൊടും കാടാണെന്ന് !

തേക്കിനേക്കാൾ ഈടുണ്ട് തമ്പകത്തിനെന്നു വിക്കിയുടെ പീടികയിൽ എഴുതിവച്ചിട്ടുണ്ട്‌. മാത്രമല്ല, തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയുമില്ല. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്. വീട്ടുപകരണങ്ങളുണ്ടാക്കാനും കെട്ടിട നിർമാണത്തിനും വാഹനനിർമാണത്തിനും തമ്പകത്തടി ബഹുവിശേഷമത്രേ. പക്ഷെ മുറിക്കാൻ വേണ്ടിയല്ല, തണലിനായിട്ടാണ് ഒരു വൃക്ഷം നടേണ്ടത്. മഴക്കാലം കഴിയുമ്പോൾ ധാരാളം തൈകൾ എന്റെ കൈവശം ഉണ്ടാകും; വിത്തുകളും. തൈകളോ വിത്തുകളോ ആർക്കെങ്കിലും വേണമെങ്കിൽ ചോദിക്കൂ… ഒരു തൈ നടൂ. ഒരു തണൽ നേടൂ.

സചിത്രകഥ

Dipterocarpaceae

1. ഇത്തരം കുറച്ചു തമ്പകത്തിന്റെ തൈകൾ ഇരുപതു വർഷം മുമ്പ് ജോസ് സി വട്ടത്തറയാണ് എനിക്ക് സമ്മാനിച്ചത്.

2. അതിലൊന്ന് തഴച്ചു വളർന്നു. വലിയൊരു മരമായി. ച്ചാൽ 20കൊല്ലം കൊണ്ട് ഒരു മീഡിയം ചില്ലിത്തെങ്ങിന്റെ അത്ര വലിപ്പം

2. അതിലൊന്ന് തഴച്ചു വളർന്നു. വലിയൊരു മരമായി. ച്ചാൽ 20കൊല്ലം കൊണ്ട് ഒരു മീഡിയം ചില്ലിത്തെങ്ങിന്റെ അത്ര വലിപ്പം

3. അഞ്ചാറു കൊല്ലം മുമ്പ് ഒരു  ഏപ്രിൽ മാസത്തിലാണ് അത് ആദ്യമായി പൂത്തത്. മരം നിറയെ ഇളം പച്ച നിറത്തിൽ ഇരുദളങ്ങളുള്ള പൂക്കൾ. ഒത്ത നടുവിലായി മൊട്ടു പോലുള്ള ഒരോമന വിത്ത്.

3. അഞ്ചാറു കൊല്ലം മുമ്പ് ഒരു ഏപ്രിൽ മാസത്തിലാണ് അത് ആദ്യമായി പൂത്തത്. മരം നിറയെ ഇളം പച്ച നിറത്തിൽ ഇരുദളങ്ങളുള്ള പൂക്കൾ. ഒത്ത നടുവിലായി മൊട്ടു പോലുള്ള ഒരോമന വിത്ത്.

4. ഒരു വിത്തിന് രണ്ടു ചിറകുകൾ ഇളം പച്ച ചിറകു നല്കി വൃക്ഷം അവയെ സുരക്ഷിതമായി ഭൂമിയിലേയ്ക്ക് പറത്തി വിടുന്നു.

4. ഒരു വിത്തിന് രണ്ടു ചിറകുകൾ ഇളം പച്ച ചിറകു നല്കി വൃക്ഷം അവയെ സുരക്ഷിതമായി ഭൂമിയിലേയ്ക്ക് പറത്തി വിടുന്നു.

5. ഭൂമിയെ ചുംബിച്ചുകൊണ്ട് താരാട്ടുകൾ കേട്ട് കൊണ്ട് ഒന്നുരണ്ടു മാസം അവ ശാന്തമായി ഉറങ്ങുന്നു.

5. ഭൂമിയെ ചുംബിച്ചുകൊണ്ട് താരാട്ടുകൾ കേട്ട് കൊണ്ട് ഒന്നുരണ്ടു മാസം അവ ശാന്തമായി ഉറങ്ങുന്നു.

6. ഒടുവിൽ ഇടവപ്പാതി വന്നെത്തുമ്പോൾ മഴയുടെ കിലുകിലാരവം കേട്ട് വിത്തുകളെല്ലാം ഉറക്കം വിട്ടുണരുന്നു.

6. ഒടുവിൽ ഇടവപ്പാതി വന്നെത്തുമ്പോൾ മഴയുടെ കിലുകിലാരവം കേട്ട് വിത്തുകളെല്ലാം ഉറക്കം വിട്ടുണരുന്നു.

7. പിന്നെ ഒന്നു കണ്ണടച്ച് തുറക്കുമ്പോൾ കാണാം വിത്തിനുള്ളിൽ നിന്ന് ഓമന വിരലുകൾ നീട്ടി ഒരു മഴക്കാട് മണ്ണിലേക്ക് പിച്ച വച്ച് ഊർന്നിറങ്ങുന്നത്. വിത്തിനുള്ളിൽ ഉറങ്ങുന്ന മഴക്കാടുകൾ കണ്ടെത്താൻ കണ്ണ് ഒന്നു തുറന്നു നോക്കിയാൽ മാത്രം മതി.

8. ഇരുപതു വർഷങ്ങൾക്കു മുമ്പ് ജോസ് തന്ന തമ്പകത്തൈ പതിനാലാമത്തെ വർഷമാണ്‌ ആദ്യമായി പൂത്തുലഞ്ഞത്. ഈ വർഷം ഇത് മൂന്നാം തവണ. വർഷത്തിൽ ഒരിക്കൽ പൂക്കുമെങ്കിലും നാല് വർഷത്തിലൊരിക്കലാണ്‌ തമ്പകവൃക്ഷം പൂത്തുലയുന്നത്.

9. മഴക്കാലം കഴിയാറാകുമ്പോൾ മുറ്റം നിറയെ കാണാം, തമ്പകവിത്തുകൾ എമ്പാടും മുളച്ചു നില്ക്കുന്നത്. ഇവയെല്ലാം എങ്ങനെ വളർത്തും ? മുറ്റമടിക്കുമ്പോൾ എല്ലാം ചവറു കൂനയിൽ എത്തും.

9. മഴക്കാലം കഴിയാറാകുമ്പോൾ മുറ്റം നിറയെ കാണാം, തമ്പകവിത്തുകൾ എമ്പാടും മുളച്ചു നില്ക്കുന്നത്. ഇവയെല്ലാം എങ്ങനെ വളർത്തും ? മുറ്റമടിക്കുമ്പോൾ എല്ലാം ചവറു കൂനയിൽ എത്തും.

10. അതുകൊണ്ട് ഇത്തവണ കുറെ വിത്തുകളെങ്കിലും സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

10. അതുകൊണ്ട് ഇത്തവണ കുറെ വിത്തുകളെങ്കിലും സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

11. വിത്തുകൾ പെറുക്കാൻ എനിക്ക് പിന്തുണ പ്രഖ്യാപിച്ചത് മരിയക്കുട്ടി മാത്രം.

11. വിത്തുകൾ പെറുക്കാൻ എനിക്ക് പിന്തുണ പ്രഖ്യാപിച്ചത് മരിയക്കുട്ടി മാത്രം.

12. വിത്തിനുള്ളിൽ എന്താണെന്നു ഇപ്പോൾ അവളോട്‌ ചോദിച്ചാൽ അവൾ പറയും വിത്തിനുള്ളിൽ കാടാണെന്ന്. കടുവയും ആനയും സിംഹവും ഒക്കെയുള്ള ഒരു കൊടും കാടാണെന്ന് !

12. വിത്തിനുള്ളിൽ എന്താണെന്നു ഇപ്പോൾ അവളോട്‌ ചോദിച്ചാൽ അവൾ പറയും വിത്തിനുള്ളിൽ കാടാണെന്ന്. കടുവയും ആനയും സിംഹവും ഒക്കെയുള്ള ഒരു കൊടും കാടാണെന്ന് !

മഴക്കാലം കഴിയുമ്പോൾ ധാരാളം തൈകൾ എന്റെ കൈവശം ഉണ്ടാകും; വിത്തുകളും. തൈകളോ വിത്തുകളോ ആർക്കെങ്കിലും വേണമെങ്കിൽ ചോദിക്കൂ... ഒരു തൈ നടൂ. ഒരു തണൽ നേടൂ.

മഴക്കാലം കഴിയുമ്പോൾ ധാരാളം തൈകൾ എന്റെ കൈവശം ഉണ്ടാകും; വിത്തുകളും.
തൈകളോ വിത്തുകളോ ആർക്കെങ്കിലും വേണമെങ്കിൽ ചോദിക്കൂ… ഒരു തൈ നടൂ. ഒരു തണൽ നേടൂ.

Advertisements

2 thoughts on “ഒരു തമ്പകവൃക്ഷത്തിന്റെ സചിത്രകഥ

  1. Nicely written. Great Thomas. I can feel a tree. I can feel a heart.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )