എക്സ്.പി. ഉപയോക്താക്കൾക്ക് പുതിയ പ്രതീക്ഷയുമായി ഉബുണ്ടു 14.04 പതിപ്പ് പുറത്തിറങ്ങി

കൊച്ചി: ഉബുണ്ടുവിന്റെ പുതിയ 14.04 പതിപ്പ് പുറത്തിറങ്ങിയതോടെ 500 ദശലക്ഷം എക്സ്.പി. ഉപയോക്താക്കൾക്ക് പ്രതീക്ഷയുടെ വാതിലുകള്‍ വീണ്ടും തുറക്കുന്നു. ഉപയോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് എക്സ്.പി. വിട ചൊല്ലിയത് ഈ മാസം ആദ്യവാരമാണ്. പുതിയ വിൻഡോസ് പതിപ്പ് വാങ്ങിയവരില്‍ പലരും പഴയ ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കമ്പ്യൂട്ടര്‍ തന്നെ പുതിയതു വാങ്ങേണ്ട ഗതികേടിലായിരുന്നു. ഏതായാലും ഉബുണ്ടുവിന്റെ പുതിയ 14.04 പതിപ്പ് പഴയ എക്സ്.പി. ഉപയോക്താക്കളില്‍ നിന്ന് ആശങ്കയകറ്റുന്നു.

ട്രസ്റ്റി തഹര്‍ എന്നു വിളിപ്പേരിട്ടിരിക്കുന്ന ഉബുണ്ടു 14.04 പതിപ്പ് ദീര്‍ഘകാല പിന്തുണയും ഉറപ്പു നല്‍കുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണ അവസാനിച്ചതോടെ ബുദ്ധിമുട്ടിലായ വിന്‍ഡോസ് എക്‌സ്.പി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച മാറ്റത്തിനുള്ള ഏറ്റവും നല്ല അവസരമാണിത്. ആവശ്യമെങ്കില്‍ വിന്‍ഡോസ് നില നിര്‍ത്തിക്കൊണ്ടുതന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. ഉബുണ്ടു 14.04ന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സി.ഡി.വഴിയോ ഓണ്‍ലൈനായോ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള  ഗ്നു/ലിനക്സ് വിതരണമാണ് ഉബുണ്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനോനിക്കല്‍ കമ്പനിയാണ് ഉബുണ്ടുവിന്റെ സ്രഷ്ടാക്കള്‍. ലോകമാകമാനം പന്ത്രണ്ട് ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഉബുണ്ടു ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉബുണ്ടു ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളും പല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉബുണ്ടു അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ പല സ്വകാര്യ / മാനേജ്മെന്റ് എഞ്ചിനിയറിംഗ് കോളെജുകളും ഉബുണ്ടുവിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നു. വൈറസ്സിനെ ഭയക്കേണ്ട, നാല്പതിനായിരത്തോളം സൗജന്യ സോഫ്റ്റ്‌വേര്‍ പാക്കേജുകള്‍, പ്രോസ്സസ്സിംഗ് വേഗത, കൃത്യത എന്നിവയാണ് ഉബുണ്ടുവിന്റെ മുഖ്യ സവിശേഷതകള്‍.

“എക്സ്.പിയുടെ സപ്പോര്‍ട്ട് അവസാനിക്കുന്നതിനു മുമ്പുതന്നെ പല കമ്പനികളും വ്യക്തികളും ഉബുണ്ടുവിലേയ്ക്ക് ചുവടുമാറാന്‍ വേണ്ട സാങ്കേതിക സഹായം ആവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിരുന്നു. ഇതേ പ്രശ്നം വീണ്ടും സംഭവിക്കാനുള്ള സാധ്യത ഭയന്ന് മൈക്രോസോഫ്റ്റിന്റെ തന്നെ മറ്റൊരു വെര്‍ഷനിലേയ്ക്ക് മാറാന്‍ പല കമ്പനികളും മടിക്കുന്നതിനാല്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഉബുണ്ടുവിന് ഇത് ഏറ്റവും അനുകൂല അവസരമാണ്”, ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും ഇതര ഹാര്‍ഡ് വെയറുകളും ഇവയുടെ സമ്പൂര്‍ണ്ണ സേവനങ്ങളും പ്രാദേശികമായി ലഭ്യമാക്കിക്കൊണ്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനവീയം ടെക്നോളജീസ് ഡയറക്ടര്‍ ശ്രീ. സമീര്‍ താഹിര്‍ പറയുന്നു.

“സാധാരണ കമ്പ്യൂട്ടറുകളില്‍ ആന്റി വൈറസ് സോഫ്റ്റ്‌ വെയറുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന കനത്ത വിലയും അവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്ന അധിക ലോഡും ഒക്കെ കണക്കാക്കുമ്പോള്‍ ഉപയോക്താവിന് വരുന്ന നഷ്ടം വളരെ വലുതാണ്‌. വൈറസ് ബാധയെ ഒരു കാലത്തും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു വിധ ആന്റി വൈറസ് പ്രോഗ്രാമുകളും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മാനവീയം ലഭ്യമാക്കുന്ന ഉബുണ്ടു അധിഷ്ഠിത കമ്പ്യൂട്ടറുകള്‍ എന്നെന്നും വൈറസ് വിമുക്തവുമായിരിക്കും. ഇതുമൂലം ഇടയ്ക്കിടെയുള്ള ഫോര്‍മാറ്റിങ്ങും ഡാറ്റാ നഷ്ടവും ഒക്കെ പൂര്‍ണമായും ഒഴിവാക്കാം. മാത്രമല്ല വന്‍വില കൊടുത്തു വാങ്ങുന്ന വിന്‍ഡോസില്‍ ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ഉള്‍പ്പെടുന്നില്ല എങ്കില്‍, ഇവയടക്കം നാല്‍പ്പതിനായിരത്തോളം സോഫ്റ്റ് വെയറുകളാണ് സ്വതന്ത്രവും സൗജന്യവുമായി ഉബുണ്ടുവില്‍ ലഭിക്കുന്നത്”,  ശ്രീ. സമീര്‍ താഹിര്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെയുള്ള ഉബുണ്ടു ലോഞ്ച് ക്യാമ്പെയിന്‍ കാലയളവില്‍ എക്സ്.പി.യില്‍ നിന്ന് മാറി ഉബുണ്ടു ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കള്‍ക്കായി അടിസ്ഥാന ഉബുണ്ടു കോഴ്സുകളും ആവശ്യക്കാര്‍ക്കായി ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത സീ.ഡി.റോമുകളും പെന്‍ ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും മാനവീയം ടെക്നോളജീസില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9995717112 (സമീര്‍ മൊഹമ്മദ് താഹിര്‍ , ഡയറക്ടര്‍ മാനവീയം) /  വെബ്സൈറ്റ് : http://www.manaveeyam.in

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )