നമോവാകം ഷാര്‍ലി എബ്ദോ

അതിശയം തോന്നുകയാണ്, ഇന്നും കേരളത്തിലെ നമ്മുടെ പത്രങ്ങള്‍ ജീവിക്കുന്നത് സുരക്ഷിതഭൂമികളില്‍ മാത്രം. യുദ്ധഭൂമികളിലും, കലാപബാധിത പ്രദേശങ്ങളുടെ നടുവിലും പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നും നമുക്ക് നല്ല പത്രപ്രവര്‍ത്തകരില്ല. എന്തിന്, പത്രത്തിന്റെ പരസ്യദാതാവ് ഗുരുതരമായൊരു ക്രമക്കേട് കാണിച്ചാല്‍ പോലും അതിനെതിരേ തൂലിക ചലിപ്പിക്കാന്‍ ഒരു പത്രവും തയ്യാറില്ല. എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമുഖപത്രങ്ങള്‍ ഇത്രമാത്രം സാമൂഹികവിരുദ്ധത മുഖമുദ്രയാക്കുന്നത്? (സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്തവര്‍ സമൂഹവിരുദ്ധത തന്നെയാണ് പ്രകടിപ്പിക്കുന്നത്) എന്തിനെയാണവര്‍ ഇത്രമാത്രം ഭയക്കുന്നത്? (ങ്ഹൂം നല്ല ചോദ്യം, എന്തിനെയാണവര്‍ ഭയക്കാത്തത് എന്നു ചോദിക്ക്)

കൊതിയാവുകയാണ്, രാവിലെ ഉണരുമ്പോള്‍ ചങ്കൂറ്റത്തോടെ അതിസാഹസികമായി ഒരു റിപ്പോര്‍ട്ടര്‍ തയ്യാറാക്കിയ ആവേശകരമായ ഒരു വാര്‍ത്ത വായിക്കാന്‍. പകരം നമുക്ക് വായിക്കാന്‍ കിട്ടുന്നതോ ഊമ്പിയ സരിതാ വാര്‍ത്തകളും തനി ഊമ്പന്മാര്‍ ചാണ്ടിയ വാര്‍ത്തകളും ചാണ്ടികള്‍ ഊമ്പിയ വാര്‍ത്തകളുമൊക്കെ.

ഏതോ പരസ്യ ഏജന്‍സിയില്‍വച്ച് ഒരിക്കല്‍ ആരോ സാന്ദര്‍ഭികമായി പറഞ്ഞ ഒരു സംഭവം ഓര്‍ത്തുപോവുകയാണ്.ഒരുപാടു കാലത്തിനു മുമ്പുള്ള സംഭവമാണ്. കേരളത്തിലെ ഏതോ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ കള്ളക്കളി ഹിന്ദു പത്രത്തില്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രതികാരമായി പ്രസ്തുത ബ്രാന്‍ഡ് തങ്ങളുടെ പരസ്യങ്ങള്‍ ഹിന്ദു പത്രത്തിന് നല്‍കുന്നത് നിര്‍ത്തിവച്ചു. പത്രം തങ്ങളുടെ നിലപാടിലും ഉറച്ചുനിന്നു. കാലങ്ങള്‍ കടന്നുപോയി. ബ്രാന്‍ഡിന്റെ കള്ളക്കളികള്‍ ജനം മറന്നു, ബ്രാന്‍ഡാകട്ടെ വളര്‍ന്നു വളര്‍ന്ന് കേരളവിപണിയ്ക്കും അപ്പുറം ചെന്നെത്താന്‍ വെമ്പിനിന്നു. അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലേയ്ക്ക് ബ്രാന്‍ഡിന്റെ ലഭ്യത വ്യാപിപ്പിക്കാനായി പരസ്യവുമായി അവിടത്തെ മുന്‍നിരപത്രമായ ഹിന്ദു പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേയ്ക്ക് നമ്മുടെ ബ്രാന്‍ഡ് പ്രതിനിധികള്‍ക്ക് പോകേണ്ടി വന്നു. കാരണം ഹിന്ദുവില്‍ പരസ്യമില്ലെങ്കില്‍ തമിഴ്നാട്ടില്‍ ബ്രാന്‍ഡ് ക്ലിക്കാവില്ലെന്നു നമ്മുടെ ബ്രാന്‍ഡ് മുതലാളിയ്ക്ക് നന്നായറിയാമായിരുന്നു. കൂടുതലെന്തിന് പറയുന്നു, ഹിന്ദു പറഞ്ഞു – നിങ്ങടെ പരസ്യം ഞങ്ങക്കു വേണ്ട. ഇപ്പോള്‍ നമ്മുടെ ബ്രാന്‍ഡ് മുതലാളി ഊമ്പി. ഇന്നത്തെ നമ്മുടെ ഒന്നാം നമ്പര്‍ പത്രവും രണ്ടാം നമ്പര്‍ പത്രവുമൊക്കെ ഈ കഥകള്‍ കേട്ടിട്ടുണ്ടോ ആവോ.

അമൃത ആശുപത്രിയ്ക്കെതിരെ നേഴ്സുമാര്‍ ചെയ്ത സമരം, കല്യാണ്‍ സാരീസിനെതിരേ അവിടത്തെ ജീവനക്കാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സമരം, അമൃതാനന്ദമയിയ്ക്കെതിരായ പുസ്തകവും അതു സംബന്ധിച്ച വിവാദങ്ങളും സത്നം സിംഗിന്റെ കൊലപാതകവും ഉള്‍പ്പെടെ എത്രയെത്രവാര്‍ത്തകള്‍ ഇവിടത്തെ മാധ്യമപേടിത്തൂറികള്‍ മുക്കി! മറ്റു വഴികള്‍ ഇല്ലാഞ്ഞതു കൊണ്ടാകണം നില്‍പ്പുസമരത്തിന്റെ വാര്‍ത്തകള്‍ പലപത്രങ്ങളിലും അച്ചടിച്ചു വന്നു. എഴുപത്തിയഞ്ചില്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കാണിച്ച ഏക മണ്ടത്തരം മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതാണ് – ഈ പറഞ്ഞ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങള്‍ അടിയന്തിരാവസ്ഥയ്ക്കെതിരേ കമാന്നൊരക്ഷരവും എഴുതില്ല എന്ന ബോധം മിസിസ് ഗാന്ധിയ്ക്ക് ഇല്ലാതെ പോയി.

Je Suis Charlie

ഞാന്‍ ഷാര്‍ലി

ഇതൊക്കെ എഴുതാന്‍ തോന്നിയത് ഫ്രാന്‍സിലെ ഷാര്‍ലി എബ്ദൊ പത്രത്തിന്റെ പുതിയ ലക്കം പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടപ്പോഴാണ്. സത്യമെന്ന് അവര്‍ക്ക് തോന്നിയത് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഭീകരസംഘടനകള്‍ പത്രാധിപരടക്കം പത്തോളം പ്രധാന പത്രപ്രവര്‍ത്തകരെ ബൊംബെറിഞ്ഞും വെടിവച്ചും കൊന്നു. ഇതെല്ലാമായിട്ടും പതറാനോ കീഴടങ്ങാനോ കൂട്ടാക്കാതെ “എല്ലാം പൊറുത്തിരിക്കുന്നു” എന്ന തലക്കെട്ടില്‍ “ഞാന്‍ ഷാര്‍ലി” എന്നെഴുതിയ പോസ്റ്ററും കയ്യിലേന്തിയ കാര്‍ട്ടൂണുമായാണ് ഷാര്‍ലിയുടെ പുതിയലക്കം പുറത്തുവന്നത്. ഇതിനെയാണ് ചങ്കൂറ്റം എന്നു പറയുന്നത്. ഓര്‍ക്കണം അവര്‍ക്കു നഷ്ടപ്പെട്ടത് പത്തോളം എഴുത്തുകാരെയും കാര്‍ട്ടൂണിസ്റ്റുകളേയുമാണ്. അവര്‍ക്ക് ഇനിയും നഷ്ടപ്പെട്ടേക്കാന്‍ സാദ്ധ്യതയുള്ളത് വെറും ചെമ്പുതുട്ടുകളല്ല, ജീവന്‍ തന്നെയാണ്. എന്നിട്ടും ഭയത്തിനോട് പൊരുതിക്കൊണ്ട് അവര്‍ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു.  ഭാഷ അറിയില്ലെങ്കില്‍ കൂടി ഈ പരന്ത്രീസ് പത്രത്തിന്റെ ഒരു കോപ്പിയെങ്കിലും കിട്ടിയെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ (or “മുക്കിയതാരാ”?) പത്രങ്ങളിലെങ്കിലും ഇത്തരമൊരു വാര്‍ത്ത വായിക്കാന്‍ കഴിയുന്ന ഒരു കാലം വരുമോ, എന്തരോ എന്തോ.

Advertisements

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w