അതു് പാക്കിസ്ഥാനല്ല;സിറിയയോ സൗദിയോ അല്ല; നമ്മുടെ ഇന്ത്യയാണു്

അതു് നമ്മുടെ ഇന്ത്യയാകുന്നു – സ്ത്രീകള്‍ക്കു് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാഷ്ട്രം. തോംപ്സണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റേതാണു് 2018-ലെ ഈ സര്‍വ്വേഫലം. ആരോഗ്യപരവും മതപരവും സാസ്കാരികവുമായ പല ഘടകങ്ങള്‍ ഇഴകീറിയുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണു് തോംപ്സണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ ഇത്തരമൊരു സര്‍വ്വേഫലം പുറത്തുവിട്ടതു്. ഈയിടെ നടന്ന സംഭവങ്ങള്‍ മിക്കതും ഈയൊരു സര്‍വ്വേ ഫലം ശരിവയ്ക്കുന്നുമുണ്ടു്. 2012-ല്‍ നടന്ന ഡല്‍ഹി ബലാല്‍സംഗക്കേസിനു ശേഷം സമാനമായ ഒട്ടനവധി സംഭവങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറിയിരുന്നു. കത്വ / ഉന്നാവോ ലൈംഗികാതിക്രമങ്ങള്‍ ഇപ്പോഴും കോടതി വിചാരണകളില്‍ കുടുങ്ങിക്കിടക്കുന്നു. അങ്ങനെ എത്രയോ ലൈംഗികാതിക്രമങ്ങളുടെ വിധികള്‍ നിയമക്കുരുക്കകള്‍ക്കുള്ളില്‍ കുടുങ്ങി ഇപ്പോഴും കിടക്കുന്നു?!

കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രശസ്തയായ ഒരു നടി ലൈംഗികാതിക്രമത്തിനു് ഇരയാക്കപ്പെട്ട സംഭവത്തിലും ഇതുവരെ ആരോപണവിധേയനു് ശിക്ഷ ലഭിച്ചിട്ടില്ല. സ്ത്രീ സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി. അഭിപ്രായപ്പെട്ടതുപോലെ കുറ്റാരോപിതനായ വ്യക്തി AMMA എന്ന സിനിമാപ്രവര്‍ത്തകരുടെ സംഘടനയ്ക്കകത്തും അതിക്രമത്തെ അതിജീവിച്ച ധീരയായ വനിത അതേ സംഘടനയ്ക്കു പുറത്തുമാണു്. മാത്രമല്ല കുറ്റാരോപിതനായ വ്യക്തി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്യുന്നു. അയാള്‍ക്കു കീഴില്‍ മലയാളത്തിലെ പ്രബലരായ നടന്മാരും അവരുടെ ഫാന്‍സ് അസോസിയേഷനുകളും അണിനിരക്കുന്ന നാണംകെട്ട കാഴ്ചയാണു് ഏറെ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നതു്. അതവിടെ നില്‍ക്കട്ടെ, കേരളത്തെ പിടിച്ചുലച്ച കന്യാസ്ത്രീ പീഡനക്കേസെടുക്കാം, പീഡകനെ നേരിട്ടു പേരെടുത്തു പരാമര്‍ശിച്ചു പരാതി കൊടുത്തിട്ടും അയാളെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിനു വേണ്ടിവന്നതു് നീണ്ട 79 ദിവസങ്ങളാണു്. കത്തോലിക്കാസഭാ നേതൃത്വം പീഡകനെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയും നിയമസംവിധാനങ്ങളെ സ്വാധീനിച്ചു് അയാളെ രക്ഷിക്കാനുമുള്ള ശ്രമവും ഇവിടെ നടക്കുകയുണ്ടായി.

മീടൂ കാംപെയിന്‍

ഇന്ത്യന്‍ ചലച്ചിത്രരംഗത്തേയും രാഷ്ട്രീയത്തേയും ഒരുപോലെ പിടിച്ചുലച്ച മീടൂ കാംപെയിനില്‍ പേരുവന്ന നടന്മാരൊത്തു് അഭിനയിക്കാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും മലയാളമൊഴികെ ഇതരസംസ്ഥാനങ്ങളിലെ പ്രമുഖരായ സിനിമാപ്രവര്‍ത്തകര്‍ വിസമ്മതിച്ചപ്പോള്‍ നമ്മുടെ പ്രബുദ്ധകേരളത്തിലെ സിനിമാക്കാരെല്ലാരും തന്നെ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ മൂന്നുമാസം അഴിയെണ്ണിക്കിടന്ന അലവലാതിയെ താരസിംഹാസനത്തിലിരുത്തി അയാളുടെ കുറ്റങ്ങള്‍ മായിച്ചു് മാന്യനാക്കാനും അതിക്രമിക്കപ്പെട്ട നടിയെ അവഹേളിക്കാനുമാണു് തിരക്കു കൂട്ടുന്നതു്. മീടൂ കാംപെയിനില്‍ പേരുവന്ന മറ്റൊരു നടനു് മറവിരോഗം പിടിപെട്ടു. ടെലിവിഷന്‍ ഷോയില്‍ ഇദ്ദേഹം തന്റെ നാലാം വയസ്സിലും ആറാം വയസ്സിലും ന‍ടന്ന കാര്യങ്ങള്‍ വരെ ബഡായി അടിച്ചു വിടുന്ന ആളാണെങ്കിലും ആരോപണമുന്നയിക്കപ്പെട്ട ആ പ്രത്യേകദിവസം നടന്ന കാര്യങ്ങള്‍ മാത്രം അദ്ദേഹത്തിനു് ഓര്‍മ്മയില്ലാതെ പോയി, അതിനാല്‍ അദ്ദേഹം ആരോപണത്തെ ചിരിച്ചു തള്ളി. അപ്പോള്‍ ബാക്കിയുള്ള എല്ലാ നടന്മാരും കൂടെ ചിരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു ദശകത്തിനിടെ 16755 കേസുകളാണു് കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കായി ഫയല്‍ ചെയ്യപ്പെട്ടതു്. 2007 മുതലുള്ള ഈ കേസുകളില്‍ ഓരോ വര്‍ഷവും ശരാശരി 115.5 കേസുകളുടെ വര്‍ദ്ധനയുമുണ്ടു്. അതായതു് 2017-ല്‍ 1675 കേസുകളാണു് ര‍ജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതു് ; അതിനാല്‍ 2018 അവസാനത്തോടെ 120 കേസുകളുടെയെങ്കിലും വര്‍ദ്ധനയോടെ 1795 കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യാനാണു് സാദ്ധ്യതയുള്ളതു്.

സ്ത്രീകള്‍ക്കു് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാഷ്ട്രം ഇന്ത്യയാണെങ്കില്‍, ഇന്ത്യയില്‍ സ്ത്രീകള്‍ക്കു് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച സംസ്ഥാനം കേരളമാണെന്നു് ഇതില്‍ക്കൂടുതല്‍ പറയേണ്ട ആവശ്യമുണ്ടോ?

അവലംബം

  1. http://poll2018.trust.org/country/?id=india
  2. https://indianexpress.com/article/cities/thiruvananthapuram/crimes-against-women-on-rise-in-kerala-5003442/

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )