ആഗ്രഹമുണ്ടോ കരയാന്‍?

കരയാന്‍ ആഗ്രഹമുള്ളതാര്‍ക്കാണു്? എന്നിട്ടും ഈ ചോദ്യം ലോകത്തില്‍ ഇക്കഴിഞ്ഞകുറേ ദിവസങ്ങളായി മുഴങ്ങിക്കേള്‍ക്കുന്നു. കരഞ്ഞുപോകാന്‍ തോന്നുന്ന സങ്കടകരമായ സാഹചര്യമൊരുക്കിക്കൊണ്ട് ചില സൈബര്‍ കുറ്റവാളികളാണു് ഈ ചോദ്യം മുഴക്കുന്നതു്. കോര്‍പ്പറേറ്റ് / സര്‍ക്കാര്‍ ലോകം മാത്രമല്ല, പാവം വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ വരെ ആരുമറിയാതെ കരഞ്ഞുപോയി, നഷ്ടപ്പെട്ട തങ്ങളുടെ വിലപ്പെട്ട ചിത്രങ്ങളോര്‍ത്തു്, പ്രമാണങ്ങളോര്‍ത്തു് അവര്‍ കരഞ്ഞു. വാനക്രൈ പലതും തകര്‍ത്തു. ഡാറ്റയെ ബന്ദികളാക്കി തകര്‍ത്തതു മാത്രമല്ല, ഒരൊറ്റ ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമാണെന്നുള്ള സാധാരണക്കാരന്റെ വിശ്വാസവും ജഗന്നാഥരഥം പോലെ അവന്‍ ചതച്ചരച്ചുകളഞ്ഞു. ഒരുതരത്തിലും വീണ്ടടുക്കുവാനാവാത്ത വിധം വാനക്രൈ ‍ഡാറ്റയെ തരിപ്പണമാക്കി

വാനക്രൈ റാന്‍സംവെയര്‍

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയാണു് വാനക്രൈ ഉള്‍പ്പെടെയുള്ള റാന്‍സം വെയറുകള്‍ നമ്മുടെ കമ്പ്യു‍ട്ടറുകള്‍ക്കുള്ളില്‍ പ്രവേശിച്ചു് ഡാറ്റ മുഴുവനും നാശം വിതയ്ക്കുന്നതു്. റാന്‍സംവെയറുകള്‍ വിന്‍ഡാസിനെ മാത്രം ടാര്‍ഗെറ്റ് ചെയ്യാന്‍ ഒന്നിലധികം കാരണങ്ങളുണ്ടു്. സിസ്റ്റം സെക്യുരിറ്റിയെപ്പറ്റി ലവലേശം ബോധമില്ലാതെ പെരുമാറുന്ന ശരാശരി വിന്‍‍ഡോസ് ഉപയോക്താവിന്റെ നിരുത്തരവാദിത്വപരമായ സമീപനമാണു് ഏറ്റവും പ്രധാനകാരണം. ഇതൊരൊഴുക്കന്‍മട്ടിലൂള്ള കുറ്റപ്പെടുത്തലല്ല, സൂക്ഷ്മനിരീക്ഷണത്തില്‍ മിക്കവാറും എല്ലാ വിന്‍ഡോസ് യൂസര്‍മാരും ഈയൊരു പെരുമാറ്റവൈകല്യം പ്രകടിപ്പിക്കുന്നതായി കാണാം. ഒരു ‍ഡയലോഗ് ബോക്സ് തെളിഞ്ഞുവന്നാല്‍, അല്ലെങ്കിലൊരു വാണിംഗ് സന്ദേശം പ്രത്യക്ഷപ്പെട്ടാല്‍ അതിലെന്താണെഴുതിയിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെ “OK” എന്നോ “Next” എന്നോ “Yes” എന്നോ “No” ഉള്ള ബട്ടണുകളില്‍ കണ്ണും പൂട്ടി ക്ലിക്ക് ചെയ്യുന്നവരാണു് മിക്കവാറും എല്ലാ വിന്‍ഡോസ് യുസര്‍മാരും. “ആയിരം കണ്ണുമായ്.mp3” എന്ന ഫയലായിരിക്കും ടൊറന്റില്‍ സേര്‍ച്ച് ചെയ്യുക, കിട്ടിയതാകട്ടെ “ആയിരം കണ്ണുമായ്.exe” എന്ന ഫയലും. ഡൗണ്‍ലോഡ് ചെയ്യലും കഴിഞ്ഞു തുറക്കലും കഴിഞ്ഞു, കിട്ടേണ്ട പണി കിട്ടിക്കഴി‍ഞ്ഞെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയൊരല്‍‍പനേരം കാത്തിരുന്നാല്‍ മതി. ഈ പെരുമാറ്റവൈകല്യം വിന്‍ഡോസിനൊപ്പം വിലകൊടുക്കാതെ ലഭിക്കുന്ന സംസ്കാരവൈകൃതമാണു്. ഇത്തരം ഒരു ആറ്റിറ്റ്യൂഡ് മാറ്റിയാല്‍ത്തന്നെ 90 ശതമാനം പ്രശ്നങ്ങളും ഒഴിവായിക്കി‍ട്ടും.

മറ്റൊരു കാരണം, വിന്‍ഡോസിന്റെ അത്യുദാരമായ യൂസര്‍പോളിസിയാണു്. അഡ്മിനിസ്ട്രേറ്റീവ് യൂസര്‍ക്കു് പാസ്വേഡ് നിര്‍ബന്ധമില്ല, അതുപയോഗിച്ചു ആര്‍ക്കെന്തു തോന്നിയവാസം ചെയ്യാനും ഒരു തടസ്സവുമില്ല. മിക്കവാറും എല്ലാ വിന്‍ഡോസ് ഉപയോക്താക്കളും ഇന്റര്‍നെറ്റില്‍ കയറി മേയുന്നതു് ഈ അഡ്മിന്‍ അക്കൗണ്ടുപയോഗിച്ചായിരിക്കും.

എന്റെ കമ്പ്യൂട്ടറില്‍ ഞാനൊരു കിടിലന്‍ ആന്റിവൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ ഇനി എനിക്കൊന്നും പേടിക്കാനില്ല എന്നൊരു ചിന്ത മിക്കവാറും എല്ലാ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ഉള്ളതാണു്. ഒരു ആന്റിവൈറസ് പ്രോഗ്രാമുകളും വിന്‍ഡോസിനു് പരിപൂര്‍ണ്ണസംരക്ഷണം നല്‍കില്ല. വ്യക്തിഗതവിവരങ്ങളും ബാങ്കിംഗ് വിവരങ്ങളുമൊക്കെ ഉപയോക്താവറിയാതെ ചോര്‍ത്തിനല്‍കിയും, ബാന്‍ഡ്‍വിഡ്ത് മോഷ്ടിച്ചു് ആഡ്‍വെയറുകള്‍ കടത്തിവിട്ടും മറ്റും തരികിട കാണിച്ചിരുന്ന മാല്‍വെയറുകള്‍ തങ്ങളുടെ മാരകമായ സംഹാരശക്തി പ്രകടിപ്പിച്ചതു് റാന്‍സംവെയര്‍ രൂപത്തിലാണു്. കമ്പ്യൂട്ടറിനകത്തുള്ള ഡാറ്റ മുഴുവനും ഉപയോഗശൂന്യമാവുക എന്നു വച്ചാല്‍ ചിലരെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ ഇല്ലാതാവുക എന്നതാണു്. പരിചയമുള്ള ഒരു ഡാറ്റ റിക്കവറി വിദഗ്ദ്ധന്റെയടുത്തു് ഈയിടെ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എത്തി, ഏതാനും ദിവസം മുമ്പെടുത്ത തന്‍റയൊരു കക്ഷിയുടെ വിവാഹഫോട്ടോകളടക്കമാണു് റാന്‍സം ചെയ്യപ്പെട്ടതു്. അതിലൊന്നു പോലും റിക്കവര്‍ ചെയ്യാനാകില്ല എന്നറിഞ്ഞപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയി.

വിന്‍ഡോസിനൊപ്പം വരുന്ന എസ്.എം.ബി. (Server Message Block) എന്ന പ്രോട്ടോക്കോളിലെ പഴുതാണു് Cerber, Wannacry തുടങ്ങിയ റാന്‍സംവെയറുകള്‍ക്കു് വഴിയൊരുക്കുന്നതു്. ഇമെയില്‍ അറ്റാച്ച്മെന്റ് ആയോ, ടൊറന്റ് ഫയലുകള്‍ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഫയലുകളായോ റാന്‍സംവെയര്‍ കടന്നുവരാം. അതോണ്ടു് ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കുമ്പോള്‍ കരുതിയിരിക്കുക. ടോറന്റില്‍ നിന്നു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. ജാഗ്രതൈ!

പ്രതിരോധം

ജാഗ്രതയോടെയിരിക്കുക. ഒന്നു റിലാക്സ് ചെയ്യണമെന്നുണ്ടെങ്കില്‍ വിന്‍ഡോസിനു പകരം കുറേക്കൂടി സുരക്ഷിതമായ ഗ്നൂ/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക. കരയാതിരിക്കുക. മനസ്സുതുറന്നു ചിരിക്കുക. ദാറ്റ്സാള്‍. ടണ്‍ടഡൈ.

ആരു പറഞ്ഞു വൈദികര്‍ മുഴുവന്‍ കുറ്റവാളികളും ബലാല്‍സംഗവീരന്മാരുമാണെന്നു്?

ഈ പോസ്റ്റിനു് ആധാരമായ സണ്‍‍ഡേശാലോമില്‍ വന്ന ലേഖനം [https://sundayshalom.com/?p=12671] പേസ്റ്റ്ബിന്നില്‍ കോപ്പി ചെയ്തിരിക്കുന്നു [http://pastebin.com/5D2Yynqp].

ബഹുമാനപ്പെട്ട കത്തോലിക്കാ തിരുസഭയ്ക്കു്, ആരു പറഞ്ഞു വൈദികര്‍ മുഴുവന്‍ കുറ്റവാളികളും ബലാല്‍സംഗവീരന്മാരുമാണെന്നു്? കൊട്ടിയൂരില്‍ നടന്ന സംഭവത്തിലെ യഥാര്‍ത്ഥപ്രതി ആ വൈദികനല്ല, ആകമാന കത്തോലിക്കാസഭയ്ക്കു കീഴിലൂള്ള ബ്രഹ്മചര്യവ്രതമേറ്റിട്ടുള്ള ഒരു വൈദികരും കൊട്ടിയൂരിലെ വൈദികന്‍ നടത്തിയ പാതകത്തില്‍ പ്രതിസ്ഥാനത്തില്ല. കുറ്റം ചെയ്ത വൈദികനെ മൗനമായി പിന്തുണച്ച, അദ്ദേഹത്തെ വിദേശത്തേയ്ക്കയച്ചു രക്ഷിക്കാന്‍ ശ്രമിച്ച സഭയാണു് ഇവിടെ പ്രതിസ്ഥാനത്തു നില്‍ക്കുന്നതു്. തെറ്റു് ആര്‍ക്കും സംഭവിക്കാം. വൈദികര്‍ക്കും സന്യാസിനികള്‍ക്കും ഒക്കെ തെറ്റു സംഭവിക്കാം, അവരെല്ലാം മനുഷ്യരാണു്. പക്ഷെ സഭ ക്രിസ്തുവിന്റെ മൗതികശരീരമാണു്, സഭയ്ക്കു് തെറ്റു സംഭവിച്ചു കൂടാ. സഭയ്ക്കു് തെറ്റു സംഭവിച്ചാല്‍ എന്താണു് നാം മനസ്സിലാക്കുക, അപ്പോള്‍ ക്രിസ്തുവിന്റെ മൗതികശരീരം എവിടെ പോയി? തെറ്റു സംഭവിച്ചാല്‍ അതിനെ ന്യായീകരിക്കുന്നതിനേക്കാള്‍ എത്രയോ മഹത്തരമാണു് അതു് അംഗീകരിച്ചു് മാപ്പു് ചോദിക്കുക എന്നതു്!

പിന്നീടു് ലേഖനത്തില്‍ നിന്നു് വെട്ടിമാറ്റപ്പെട്ട ഖണ്ഡിക വായിച്ചപ്പോള്‍ അറപ്പാണു് തോന്നിയതു്.

ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?. ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്നും എന്തുകൊണ്ട് നീ അറിഞ്ഞില്ലേ? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്. താന്‍ ആരാണെന്നും, ജീവിതം എന്തിനാണെന്നും അദ്ദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വ്വമോ, അല്ലാതെയോ മറന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ?

വെറും 15 വയസ്സു മാത്രമുള്ള കുഞ്ഞിനോടു് 45 വയസ്സുള്ള ക്രിമിനല്‍ മനസ്സുമായി കാമവെറിയോടെ തന്നെ സമീപിക്കുന്ന വൈദികനെ ഉപദേശിക്കണം പോലും.. എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബയേയും വേണമെങ്കില്‍ ഇപ്രകാരം “ദാവീദ് ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? മോളെ നിനക്കും തെറ്റുപറ്റി” എന്നൊക്ക പറഞ്ഞു് തിരുത്താമായിരുന്നു. പക്ഷേ നാഥാന്‍ പ്രവാചകന്‍ അതീവഹൃദ്യമായ ഉപമയുമായി വന്നു് ആ മനുഷ്യന്‍ നീ തന്നെ എന്നാക്രോശിക്കുകയാണുണ്ടായതെന്നു് വേദപുസ്തകത്തില്‍ നാം വായിച്ചിട്ടുണ്ടു്.

മറിയക്കുട്ടി കൊലക്കേസ് മുതല്‍ തുടങ്ങുന്നു കേരളത്തില്‍ വൈദികരുടെ കുറ്റവാസനകള്‍. 24 വര്‍ഷമായി തുടരുന്ന അഭയ കേസിലും എന്താണു് സത്യമെന്നറിയാന്‍ വിശ്വാസസമൂഹത്തിനും അവകാശമുണ്ടു്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട വൈദികന്‍ ഫാ. എഡ്വിന്‍ ഫിഗറസ് അങ്ങനെ പോകുന്നു ലിസ്റ്റ്. പക്ഷേ, കുറ്റവാളികളായ ഈ വൈദികരെ സഭാകോടതി മുമ്പാകെയും നിയമത്തിനും മുന്നില്‍ കൊണ്ടു വരാതെ മറ്റു വൈദികര്‍ക്കു പോലും മാനഹാനി വരുത്തുന്ന വിധം എന്തുകൊണ്ടു് സഭ പെരുമാറുന്നു. നിയമങ്ങളുടെ തലനാരിഴ കീറി സഭാനേതൃത്വത്തിനു് ഇതിനൊക്കെ തക്കമറുപടി പറയാന്‍ കഴിയുമെന്നറിയാം. ആ മനുഷ്യന്‍ നീ തന്നെ എന്നു് കര്‍ത്താവിന്റെ അരുളപ്പാടുമായി ഒരു പ്രവാചകനും വരാത്തിടത്തോളം തിരുസഭയ്ക്കു് എന്തുമാകാം!

ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഇടപാടുകളില്‍ വന്‍വര്‍ദ്ധന

ആശ്വസിക്കാവുന്ന കാര്യമാണു് – പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ സാമ്പത്തികപരിഷ്കാരങ്ങളുടെ അനന്തരഫലമായി ചില ബുദ്ധിമാന്മാരായ വ്യക്തികള്‍ യഥാര്‍ത്ഥ കാഷ്ലെസ്സ് ഇക്കണോമിയിലേയ്ക്കു് തിരിഞ്ഞിരിക്കുന്നു. അവര്‍ ഉപയോഗിക്കുന്നതു് പേടിയെമ്മോ യുപിഐയോ ഒന്നുമല്ല, അതിനേക്കാളൊക്കെ ശക്തമായ ബിറ്റ്കോയിനാണു്. മൂന്നു വ്യത്യസ്ത ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് സ്റ്റാര്‍ട്ടപ്പുകളാണു് [1] ചുരുങ്ങിയ സമയം കൊണ്ടു് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതു്. ഈ പോസ്റ്റ് എഴുതുന്ന സമയത്തു് ഒരു ബിറ്റ്കോയിന്റെ വില 67,737 ഉറുപ്പികയാണു്. നവംബര്‍ എട്ടിനു 51,491 ഉറുപ്പികയില്‍ നിന്നു തുടങ്ങിയ റാലിയാണു് ഇപ്പോള്‍ 67,737-ല്‍ എത്തിനില്ക്കുന്നതു്.

Bitcoin

ബിറ്റ്കോയിന്‍ വഴി നടത്തപ്പെടുന്ന ഇടപാടുകള്‍ തികച്ചും സുരക്ഷിതവും വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമാണു്. ബിറ്റ്കോയിനെപ്പറ്റി കൂടുതലറിയാന്‍ വിക്കിപീഡിയ കാണുക.

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ‘ക്രിപ്റ്റോ കറൻസി’ എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. ‘സതോഷി നകമോട്ടോ’ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു

ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും

[1] (a) സെബ്പേ  (b) യൂനോകോയിന്‍  (c) കോയിന്‍സെക്യൂര്‍

അവലംബം

  1. http://www.forbes.com/sites/krnkashyap/2016/12/22/indias-demonetization-is-causing-bitcoin-to-surge-inside-the-country/#52d57ddd738a
  2. http://www.manoramaonline.com/technology/technology-news/indian-bitcoin-buying.html

ഇന്ത്യയെ ഒരു സര്‍വെയ്ലന്‍സ് സമൂഹമാക്കാന്‍ സ്വേച്ഛാധിപതിയുടെ ആഹ്വാനം

ഇന്ത്യന്‍ സ്വേച്ഛാധിപതി നവംബര്‍ എട്ടിനു് സന്ധ്യയോടെ ഇന്ത്യയിലെ എല്ലാ സാധാരണക്കാര്‍ക്കുമായി ഒരെട്ടിന്റെ പണിതന്നു. ഇന്ത്യയെ ഒരു സര്‍വെയ്ലന്‍സ് സമൂഹമാക്കാന്‍ വേണ്ട മുന്നൊരുക്കത്തിനായി കള്ളപ്പണവേട്ടയെന്ന മറവില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ബലാലാ‍സംഗം ചെയ്തുകൊണ്ടു് മോദി (ആ പേരുച്ചരിക്കാന്‍ എനിക്കു് അറപ്പുണ്ടു് – ആയതുകൊണ്ടു് ഇനിമേല്‍ “അയാള്‍” എന്നേ പറയു) എന്ന സ്വേച്ഛാധിപതി രാജ്യത്തു് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസം പോലുമില്ലാത്ത ജനം കൗശലക്കാരനായ സ്വേച്ഛാധിപതി പറഞ്ഞതു പോലെ കള്ളപ്പണം ഇല്ലാത്ത തേനും പാലും ഒഴുകുന്ന പൂതിയൊരിന്ത്യക്കായി അങ്ങാടിവാണിഭമെന്തെന്നറിയാത്ത ആടുകള്‍ക്കു സമം പൊരിവെയിലത്തു ഏടിഎമ്മുകള്‍ക്കു മുന്നില്‍ വരി നിന്നു. ഇന്ത്യയിലയാള്‍ കാഷ്ലെസ്സ് വിപ്ലവം കൊണ്ടുവരും പോലും.

ഞങ്ങള്‍ക്കറിയാം നിങ്ങളിതെല്ലാം അറി‍ഞ്ഞുകൊണ്ടു് പണിതതാണെന്നു്. പെട്ടിയ്ക്കു പാകമാകാത്ത 2000-ത്തിന്റെ ഉലുവ ഒണ്ടാക്കിയതും അതു തന്നെ ആവശ്യത്തിനു് ഒണ്ടാക്കാത്തതും ഒക്കെ നിങ്ങടെ ഒടുക്കത്തെ പ്ലാനിംഗിന്റെ ഭാഗമാണെന്നു് ഞങ്ങള്‍ക്കറിയാം. 500-ന്റെ ഉലുവ ഇറക്കാന്‍ വൈകിയതും പിന്‍വലിച്ച കടലാസ്സുകളൊക്കെ പഴയമട്ടിലാക്കാന്‍ വൈകുന്നതുമൊക്കെ ഇതേ പദ്ധതിയുടെ ഭാഗമാണെന്നു ഞങ്ങള്‍ക്കറിയാം. ഇതൊക്കെ എന്തിനു വേണ്ടിയാണെന്നും ഞങ്ങള്‍ക്കറിയാം. ഒടുക്കം അയാള്‍ തന്നെ പറഞ്ഞതു പക്ഷേ സത്യമാണു് – ഇതു നിങ്ങടെയൊക്കെ ഒടുക്കത്തെ വരി നില്‍ക്കലാണു് – ഇനിയൊരു വരിനില്ക്കാന്‍ സാധാരണക്കാരായ നിങ്ങളെ ഞാന്‍ അനുവദിക്കില്ല.

കള്ളപ്പണം എന്നു പറഞ്ഞപ്പോള്‍ ജനം കരുതിയതു് രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും കട്ടുമുടിച്ച ലക്ഷക്കണക്കിനു കോടികളാണെന്നാണു്. കൂലിപ്പണിക്കാരും അത്താഴപ്പട്ടിണിക്കാരുമായ സാധാരണ‍ജനം നിത്യം കൈകാര്യം ചെയ്യുന്നതും ഈ കള്ളപ്പണം അഥവാ കണക്കില്‍ പെടാത്ത പണം ആണെന്നു് ഒരിക്കലും ഈ പാവങ്ങള്‍ ചിന്തിച്ചില്ല. ഗ്രാമീണമേഖലയിലുള്ളവരുടെ കൈകളിലൂടെ കയറിയിറങ്ങുന്നതു് ഈയര്‍ത്ഥത്തില്‍ നോക്കിയാല്‍ മുഴുവന്‍ കള്ളപ്പണം തന്നെയാണെന്നതിനു് സംശയം വേണ്ട. കള്ളപ്പണമെന്നു സ്വേച്ഛാധിപതി പറഞ്ഞപ്പോള്‍ അയാളുദ്ദേശിച്ചതു് ഈ കള്ളപ്പണമാണെന്നു് കഴുതകളായ ജനം കരുതിയതേയില്ല.

കാഷ്ലെസ്സ് ഇക്കണോമി

വെറും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഗ്രാമീണജനതയ്ക്കുവേണ്ടി അയാള്‍ കാഷ്ലെസ്സ് വിപ്ലവം കൊണ്ടു വന്നു എന്നുതന്നെ വയ്ക്കൂ. പണമിടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടി മാത്രമാണോ അതു്? അങ്ങനെ ചെയ്താല്‍ അങ്ങു് പാനമയിലൂം  മൗറീഷ്യസിലൂം സ്വിസ്സ് ബാങ്കിലൂമൊക്കെ കിടക്കുന്ന ബില്ല്യണ്‍ കണക്കിനു് ഡോളര്‍ ഇന്ത്യന്‍ കള്ളപ്പണം തനിയേ പുറത്തുവന്നു് ഇന്ത്യയെ സമ്പന്നമാക്കുമോ? ഇവയൊക്കെ നടപ്പാകുകയാണെങ്കില്‍ പൗരനു് ആവശ്യമായ പ്രൈവസി ആരു് ഉറപ്പുവരുത്തും? നിതി ആയോഗ് പറയുന്നതു കേള്‍ക്കൂ – കാഷ്ലെസ്സ് ഇക്കണോമി പ്രചരിപ്പിക്കുന്നതിനു് ജില്ലാ കളക്ടുര്‍മാര്‍ക്കും മജിസ്ട്രേട്ടുമാര്‍ക്കും അവര്‍ കമ്മീഷന്‍ നല്കാന്‍ പോകുന്നു പോലും.

ഇനി നമുക്കു് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി സാമ്പത്തികമായി തകരുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ കാണാം, അതിനു പിന്നില്‍ മോ_മാരും, അദാനികളും, അംബാനികളും, ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഇലവനും ട്രമ്പുമാരുടെ അനുഗ്രഹാശിസ്സുകളോടെ കരങ്ങള്‍ കോര്‍ത്തു് ആര്‍ത്തുല്ലസിക്കുന്നതും കാണാം.

ഒന്നോര്‍ത്തോളൂ. കാഷ്ലെസ്സ് ഇക്കണോമി അപകടമാണു്. അതു നിങ്ങളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണു്. കറന്‍സി, ചെക്ക് തുടങ്ങിയ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ തന്നെ സുരക്ഷിതം. പണം ബാങ്കില്‍ നിന്നു് നേരിട്ടു് വിത്ഡ്രവല്‍ സ്സിപ്പ്/ചെക്ക് ഉപയോഗിച്ചു് പിന്‍വലിക്കുക, ഇന്റര്‍നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് ഒക്കെ പൂര്‍ണ്ണമായും ഒഴിവാക്കുക. യുപിഐ/യുഎസ്സ്എസ്സ്ഡി പേമെന്റുകള്‍ വേണ്ടെന്നുവയ്ക്കുക. കാഷ്ലെസ്സ് ഇക്കണോമിയുമായി നിസ്സഹകരിക്കുക.

നമോവാകം ഷാര്‍ലി എബ്ദോ

അതിശയം തോന്നുകയാണ്, ഇന്നും കേരളത്തിലെ നമ്മുടെ പത്രങ്ങള്‍ ജീവിക്കുന്നത് സുരക്ഷിതഭൂമികളില്‍ മാത്രം. യുദ്ധഭൂമികളിലും, കലാപബാധിത പ്രദേശങ്ങളുടെ നടുവിലും പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നും നമുക്ക് നല്ല പത്രപ്രവര്‍ത്തകരില്ല. എന്തിന്, പത്രത്തിന്റെ പരസ്യദാതാവ് ഗുരുതരമായൊരു ക്രമക്കേട് കാണിച്ചാല്‍ പോലും അതിനെതിരേ തൂലിക ചലിപ്പിക്കാന്‍ ഒരു പത്രവും തയ്യാറില്ല. എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമുഖപത്രങ്ങള്‍ ഇത്രമാത്രം സാമൂഹികവിരുദ്ധത മുഖമുദ്രയാക്കുന്നത്? (സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്തവര്‍ സമൂഹവിരുദ്ധത തന്നെയാണ് പ്രകടിപ്പിക്കുന്നത്) എന്തിനെയാണവര്‍ ഇത്രമാത്രം ഭയക്കുന്നത്? (ങ്ഹൂം നല്ല ചോദ്യം, എന്തിനെയാണവര്‍ ഭയക്കാത്തത് എന്നു ചോദിക്ക്)

കൊതിയാവുകയാണ്, രാവിലെ ഉണരുമ്പോള്‍ ചങ്കൂറ്റത്തോടെ അതിസാഹസികമായി ഒരു റിപ്പോര്‍ട്ടര്‍ തയ്യാറാക്കിയ ആവേശകരമായ ഒരു വാര്‍ത്ത വായിക്കാന്‍. പകരം നമുക്ക് വായിക്കാന്‍ കിട്ടുന്നതോ ഊമ്പിയ സരിതാ വാര്‍ത്തകളും തനി ഊമ്പന്മാര്‍ ചാണ്ടിയ വാര്‍ത്തകളും ചാണ്ടികള്‍ ഊമ്പിയ വാര്‍ത്തകളുമൊക്കെ.

ഏതോ പരസ്യ ഏജന്‍സിയില്‍വച്ച് ഒരിക്കല്‍ ആരോ സാന്ദര്‍ഭികമായി പറഞ്ഞ ഒരു സംഭവം ഓര്‍ത്തുപോവുകയാണ്.ഒരുപാടു കാലത്തിനു മുമ്പുള്ള സംഭവമാണ്. കേരളത്തിലെ ഏതോ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ കള്ളക്കളി ഹിന്ദു പത്രത്തില്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രതികാരമായി പ്രസ്തുത ബ്രാന്‍ഡ് തങ്ങളുടെ പരസ്യങ്ങള്‍ ഹിന്ദു പത്രത്തിന് നല്‍കുന്നത് നിര്‍ത്തിവച്ചു. പത്രം തങ്ങളുടെ നിലപാടിലും ഉറച്ചുനിന്നു. കാലങ്ങള്‍ കടന്നുപോയി. ബ്രാന്‍ഡിന്റെ കള്ളക്കളികള്‍ ജനം മറന്നു, ബ്രാന്‍ഡാകട്ടെ വളര്‍ന്നു വളര്‍ന്ന് കേരളവിപണിയ്ക്കും അപ്പുറം ചെന്നെത്താന്‍ വെമ്പിനിന്നു. അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലേയ്ക്ക് ബ്രാന്‍ഡിന്റെ ലഭ്യത വ്യാപിപ്പിക്കാനായി പരസ്യവുമായി അവിടത്തെ മുന്‍നിരപത്രമായ ഹിന്ദു പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേയ്ക്ക് നമ്മുടെ ബ്രാന്‍ഡ് പ്രതിനിധികള്‍ക്ക് പോകേണ്ടി വന്നു. കാരണം ഹിന്ദുവില്‍ പരസ്യമില്ലെങ്കില്‍ തമിഴ്നാട്ടില്‍ ബ്രാന്‍ഡ് ക്ലിക്കാവില്ലെന്നു നമ്മുടെ ബ്രാന്‍ഡ് മുതലാളിയ്ക്ക് നന്നായറിയാമായിരുന്നു. കൂടുതലെന്തിന് പറയുന്നു, ഹിന്ദു പറഞ്ഞു – നിങ്ങടെ പരസ്യം ഞങ്ങക്കു വേണ്ട. ഇപ്പോള്‍ നമ്മുടെ ബ്രാന്‍ഡ് മുതലാളി ഊമ്പി. ഇന്നത്തെ നമ്മുടെ ഒന്നാം നമ്പര്‍ പത്രവും രണ്ടാം നമ്പര്‍ പത്രവുമൊക്കെ ഈ കഥകള്‍ കേട്ടിട്ടുണ്ടോ ആവോ.

അമൃത ആശുപത്രിയ്ക്കെതിരെ നേഴ്സുമാര്‍ ചെയ്ത സമരം, കല്യാണ്‍ സാരീസിനെതിരേ അവിടത്തെ ജീവനക്കാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സമരം, അമൃതാനന്ദമയിയ്ക്കെതിരായ പുസ്തകവും അതു സംബന്ധിച്ച വിവാദങ്ങളും സത്നം സിംഗിന്റെ കൊലപാതകവും ഉള്‍പ്പെടെ എത്രയെത്രവാര്‍ത്തകള്‍ ഇവിടത്തെ മാധ്യമപേടിത്തൂറികള്‍ മുക്കി! മറ്റു വഴികള്‍ ഇല്ലാഞ്ഞതു കൊണ്ടാകണം നില്‍പ്പുസമരത്തിന്റെ വാര്‍ത്തകള്‍ പലപത്രങ്ങളിലും അച്ചടിച്ചു വന്നു. എഴുപത്തിയഞ്ചില്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കാണിച്ച ഏക മണ്ടത്തരം മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതാണ് – ഈ പറഞ്ഞ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങള്‍ അടിയന്തിരാവസ്ഥയ്ക്കെതിരേ കമാന്നൊരക്ഷരവും എഴുതില്ല എന്ന ബോധം മിസിസ് ഗാന്ധിയ്ക്ക് ഇല്ലാതെ പോയി.

Je Suis Charlie

ഞാന്‍ ഷാര്‍ലി

ഇതൊക്കെ എഴുതാന്‍ തോന്നിയത് ഫ്രാന്‍സിലെ ഷാര്‍ലി എബ്ദൊ പത്രത്തിന്റെ പുതിയ ലക്കം പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടപ്പോഴാണ്. സത്യമെന്ന് അവര്‍ക്ക് തോന്നിയത് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഭീകരസംഘടനകള്‍ പത്രാധിപരടക്കം പത്തോളം പ്രധാന പത്രപ്രവര്‍ത്തകരെ ബൊംബെറിഞ്ഞും വെടിവച്ചും കൊന്നു. ഇതെല്ലാമായിട്ടും പതറാനോ കീഴടങ്ങാനോ കൂട്ടാക്കാതെ “എല്ലാം പൊറുത്തിരിക്കുന്നു” എന്ന തലക്കെട്ടില്‍ “ഞാന്‍ ഷാര്‍ലി” എന്നെഴുതിയ പോസ്റ്ററും കയ്യിലേന്തിയ കാര്‍ട്ടൂണുമായാണ് ഷാര്‍ലിയുടെ പുതിയലക്കം പുറത്തുവന്നത്. ഇതിനെയാണ് ചങ്കൂറ്റം എന്നു പറയുന്നത്. ഓര്‍ക്കണം അവര്‍ക്കു നഷ്ടപ്പെട്ടത് പത്തോളം എഴുത്തുകാരെയും കാര്‍ട്ടൂണിസ്റ്റുകളേയുമാണ്. അവര്‍ക്ക് ഇനിയും നഷ്ടപ്പെട്ടേക്കാന്‍ സാദ്ധ്യതയുള്ളത് വെറും ചെമ്പുതുട്ടുകളല്ല, ജീവന്‍ തന്നെയാണ്. എന്നിട്ടും ഭയത്തിനോട് പൊരുതിക്കൊണ്ട് അവര്‍ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു.  ഭാഷ അറിയില്ലെങ്കില്‍ കൂടി ഈ പരന്ത്രീസ് പത്രത്തിന്റെ ഒരു കോപ്പിയെങ്കിലും കിട്ടിയെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ (or “മുക്കിയതാരാ”?) പത്രങ്ങളിലെങ്കിലും ഇത്തരമൊരു വാര്‍ത്ത വായിക്കാന്‍ കഴിയുന്ന ഒരു കാലം വരുമോ, എന്തരോ എന്തോ.

നാലാംപൗരന്‍ റിലീസ് ചെയ്തു

ഇതാ നാലാംപൗരന്‍ (CITIZENFOUR) പുറത്തുവന്നു. കേട്ടിടത്തോളം ലോറാ പൊയിട്രാസ് ഇവിടെ തകര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ എന്നു റിലീസ് ചെയ്യും എന്നറിയില്ല. നിങ്ങള്‍ വലിക്കുന്ന ഓരോ ശ്വാസവും മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടും മൊഴിയുന്ന ഓരോ പദവും നിരീക്ഷണത്തിലാണ് എന്ന് ഈ സിനിമ എല്ലാവരോടും ഉറക്കെ വിളിച്ചു കൂവുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ഒരു പ്രഭാഷണത്തില്‍ സാസി (Software as a Service) നെ പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രവിച്ചപ്പോള്‍ തോന്നിയത് അയാള്‍ക്ക് ഭ്രാന്താണ് എന്നാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ് സുരക്ഷിതമാണെന്നായിരുന്നു അന്നത്തെ എന്റെ ധാരണ. വിവരങ്ങള്‍ കിടക്കുന്നതു സ്വന്തം കമ്പ്യൂട്ടറില്‍ അല്ലല്ലോ. മറ്റാര്‍ക്കും എന്റെ ഫയലുകള്‍ ആക്സസ് ചെയ്യാന്‍ കഴിയാത്ത വിധം ഭദ്രമാണെന്ന ഒരു ആത്മവിശ്വാസം. സ്നോഡന്‍ ആ വിപ്ലവകരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവിടും വരെ ഈ ധാരണയില്‍ ഞാന്‍ ഉറച്ചു നിന്നു. അതുവരെ എന്തൊക്കെ വിവരങ്ങളാണ് തേഡ് പാര്‍ട്ടി ക്ലൗഡ് സേവനങ്ങള്‍ വഴി ഞാന്‍ പങ്കുവച്ചത് എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. എന്നെപ്പോലുള്ള സാധാരണക്കാര്‍ വരെയുള്ളവരുടെ ഡിജിറ്റല്‍ ഫുട്ട് പ്രിന്റുകള്‍ അവരുടെ പക്കല്‍ പണ്ടേ കാണും.

സിനിമ കാണാന്‍ ധൃതിയായി.

മാര്‍ച്ച് ആദ്യവാരത്തോടെ നാലാം പൗരന്‍ view-on-demand എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തു. താഴെയുള്ള കണ്ണിയില്‍ നിന്ന് നേരിട്ട് കാണാം.

http://kobex.filminstan.pw/4044364

വാല്‍ക്കഷണം

ഈ പോസ്റ്റ് ചെയ്തുകഴിഞ്ഞതിന് നാലുമാസങ്ങള്‍ക്ക് ശേഷം നാലാം പൗരനെക്കുറിച്ച് മലയാള മനോരമയില്‍ ഒരു ഫുള്‍പേജ് വാര്‍ത്ത വന്നത് ശരിക്കും അത്ഭുതപ്പെടുത്തി. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഒരു പത്രത്തില്‍ത്തന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നത് തികച്ചും ആശാവഹമാണ്.

The news appeared on Malayala Manorama

മലയാള മനോരമയില്‍ വന്ന ഫുള്‍പേജ് വാര്‍ത്ത

ഡെബിയനില്‍ കലാപം

സിസ്റ്റംഡി ഉയര്‍ത്തി വിട്ട തീപ്പൊരി ഡെബിയന്‍ സമൂഹത്തിലെ ഒരു പ്രധാനവിഭാഗം ഡവലപ്പര്‍മാര്‍ക്കിടയില്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചിരിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പു മാത്രം തുടങ്ങിയ ഈ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലാണ് എത്തി നില്‍ക്കുന്നത്. ഇത്രകാലവും ഡെബിയന്‍ പരിപാലിച്ചുപോന്ന ഇനിറ്റ് സിസ്റ്റം – സിസ്‍വിഇനിറ്റ് – ഡെബിയന്റെ അടുത്ത റിലീസായ ജെസിയില്‍ ഉണ്ടാവില്ല, പകരം ഓപ്പണ്‍ സോഴ്സ് സമൂഹത്തിന്റെ ഒന്നടങ്കം പഴി ഏറ്റുവാങ്ങിയ സിസ്റ്റംഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ആയിരിക്കും ജെസി മുതല്‍ ഡെബിയനില്‍ ഉണ്ടാവുക. “ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക” (Do one thing and do it well) എന്ന യൂണിക്സ് സിദ്ധാന്തത്തിന് നേരെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സിറ്റംഡിയ്ക്കു നേരെയുള്ള പ്രധാന ആരോപണം. ഡവലപ്പര്‍ സമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായത്തെയോ, ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളുടെ ഹിതമോ മാനിക്കാതെ ഡെബിയന്‍ ടെക്‍നിക്കല്‍ കമ്മറ്റി ഏകാധിപത്യപരമായി പെരുമാറുന്നു എന്നും ആരോപണമുണ്ട്. ഡിസ്ട്രോകൾക്കിടയിൽ വമ്പിച്ച സ്വീകാര്യത, പക്ഷേ വളരെ കുറഞ്ഞ ജനപ്രിയത – ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് സിസ്റ്റംഡി.

ചില മേന്മകള്‍

കമ്പ്യൂട്ടർ ബൂട്ട് ചെയ്യാൻ ആവശ്യമായ സമയം കുറക്കാൻ സാധിക്കും എന്നതാണ് സിസ്റ്റംഡിയുടെ മേന്മകളിലൊന്ന്. സിസ്റ്റംഡി ഉണ്ടെങ്കിൽ എളുപ്പം ബൂട്ട് ചെയ്യാൻ പറ്റും എന്നു കരുതി ആരും ദിവസം മുഴുവനും സിസ്റ്റം റീബൂട്ട് ചെയ്തുകൊണ്ടേയിരിക്കാറില്ലല്ലോ എന്നാണ് സിസ്റ്റംഡിയുടെ ഈ മേന്മയെപ്പറ്റി സ്ലാക്ക് വെയർ ഫൗണ്ടർ പാട്രിക് വോൾക്കെർഡിംഗ് പറയുന്നത്. ചിലര്‍ വാദിക്കുന്നത് ഉബുണ്ടുവിന്റെ അപ്പ്സ്റ്റാര്‍ട്ട് സിസ്റ്റംഡിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണെന്ന്, പക്ഷേ അപ്പ്സ്റ്റാര്‍ട്ടിന്റെ ലീഡ് ഡവലപ്പര്‍ തന്നെ പറയുന്നു സിസ്റ്റംഡി അപ്പ്സ്റ്റാര്‍ട്ടിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന്. മാത്രവുമല്ല 2015-ല്‍ ഇറങ്ങുന്ന ഉബുണ്ടുവിന്റെ അടുത്ത പതിപ്പു മുതല്‍ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ആയിരിക്കും ഉബുണ്ടുവിന്റെ ഡീഫോള്‍ട്ട് ഇനിറ്റ് സിസ്റ്റം എന്ന് കാനോനിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക

എതിര്‍പ്പിനു പിന്നിലെ രാഷ്ട്രീയം

ലിനസ് ടോര്‍വാള്‍ഡ്സ്, എറീക്ക് റെയ്മണ്ട് തുടങ്ങി അനേകം ഓപ്പണ്‍ സോഴ്സ് വക്താക്കള്‍ ഇതിനകം തന്നെ സിസ്റ്റംഡിയ്ക്കെതിരേ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ എനിക്കു മനസ്സിലാകാത്തത് ഇത്രമാത്രം വ്യാപകമായ എതിര്‍പ്പ് ഡവലപ്പര്‍മാരുടെ ഇടയില്‍ നിന്ന് ഏറ്റുവാങ്ങിയ ഒരു ഇനിറ്റ് സിസ്റ്റത്തെ ഡെബിയന്‍, ഫെഡൊറ, ആര്‍ച്ച്, റെഡ്‍ഹാറ്റ്, സ്യൂസേ തുടങ്ങിയ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒക്കെ സ്വാഗതം ചെയ്തതിന്റെ രാഷ്ട്രീയമാണ്; അല്ലെങ്കില്‍ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒന്നടങ്കം സ്വാഗതം ചെയ്ത ഒരു ആപ്ലിക്കേഷനെ ഒരു വിഭാഗം ഡവലപ്പര്‍മാര്‍ സംഘം ചേര്‍ന്ന് ഒതുക്കുവാന്‍ ശ്രമിക്കുന്നതിന്റെ കാരണം. പുറമേ നിന്നുള്ള ഏതെങ്കിലും സമ്മര്‍ദ്ദം ഈ ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ ഉണ്ടായിരുന്നോ? ആകെ ജെന്റൂ മാത്രമാണ് സിസ്റ്റംഡിയെ സ്വീകരിക്കാതിരുന്നത്. ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു കടുംകൈയ്ക്ക് ഡെബിയന്‍ മുതിര്‍ന്നതെന്ന വിശദീകരണം അത്ര സ്വീകാര്യമായി പലര്‍ക്കും തോന്നുന്നില്ല, കാരണം ഇപ്പോഴും ഡെബിയന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ടെക്ക്-സാവി ഗീക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡെസ്ക്ടോപ്പ് വേണ്ടവര്‍ക്കായി ഉബുണ്ടുബും മിന്റും പിന്നെ കുറേയേറെ ഡിസ്ട്രോകള്‍ വേറെയുമുണ്ടല്ലോ. ഫ്രീ സോഫ്റ്റ്‍വെയര്‍ മൂവ്മെന്റിനെതിരെയുള്ള വ്യക്തമായൊരു കരുനീക്കം ഡെബിയന്‍  പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കലാപകാരികള്‍ കുറ്റപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ഒരു നിലപാടുമാറ്റത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

എതിര്‍പ്പുകളുടെ കാരണങ്ങള്‍

സിസ്റ്റംഡിയുടെ പ്രമുഖ ഡവലപ്പര്‍ ആയ ലെന്നാര്‍ട്ട് പോട്ടെറിംഗിനോടും അദ്ദേഹത്തിന്റെ ഡവലപ്പിംഗ് ശൈലിയോടും മിക്കവാറും എല്ലാ ഓപ്പണ്‍ സോഴ്സ് ഡവലപ്പര്‍മാര്‍ക്കും ഉള്ള കടുത്ത അതൃപ്തി ഈ ഇന്റേണല്‍ പൊളിറ്റിക്സിന്റെ ഒരു കാരണമകാം. ഇപ്പോഴും യൂണിക്സ് ദര്‍ശനം അന്ധമായി പിന്തുടരുന്നതും അതിനനുസൃതമായ ശൈലി സ്വീകരിക്കുന്നതും കാലാനുസൃതമല്ല എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ അതൃപ്തിയുടെ കാരണം. സിസ്റ്റംഡിയുടെ ഒരു പ്രശ്നം പരിഹരിക്കാനായി 2014 ഏപ്രില്‍ മാസത്തില്‍, മറ്റൊരു സിസ്റ്റംഡി ഡവലപ്പര്‍ ആയ കേയ് സീവേഴ്സ്, ലിനക്സ് കേര്‍ണലിന്റെ കോഡില്‍ പരിഷ്കരണം നടത്താന്‍ ശ്രമിച്ചത് ലിനസ് ടോര്‍വാള്‍ഡ്സ് നേരിട്ട് തടഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. മറ്റുചില ഡവലപ്പര്‍മാര്‍ സിസ്റ്റംഡിയെത്തന്നെ ഫോര്‍ക്ക് ചെയ്ത് യൂസ്ലെസ്സ്ഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ഉണ്ടാക്കിക്കൊണ്ടാണ് സിസ്റ്റംഡിയ്ക്കെതിരേ പ്രതികരിച്ചത്.

ഡിസ്ട്രിബ്യൂഷനുകള്‍ക്കുള്ളില്‍ കലാപങ്ങള്‍

ഡെബിയൻ മാത്രമല്ല ഫെഡോറയും കലാപബാധിതമാണ്. ഏറ്റവും ആദ്യം സിസ്റ്റംഡിയെ ആഞ്ഞു പുൽകിയ ഡിസ്ട്രിബ്യൂഷൻ എന്ന ഖ്യാതി ഏതായാലും ഫെഡോറയ്ക്കു തന്നെ അവകാശപ്പെട്ടതാണ്. ഫോർക്ക്ഫെഡോറ എന്ന പ്രോജക്റ്റിലൂടെയാണ് ഫെഡോറ ഡവലപ്പർ സമൂഹം ഇതിനെതിരെ പ്രതികരിച്ചത്.  അവരുടെ വെബ് സൈറ്റിൽ ഈ രണ്ടു ഇനിറ്റ് സിസ്റ്റങ്ങളുടേയും ലോഗുകള്‍ തമ്മിലുള്ള വ്യത്യാസം കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. ആര്‍ച്ച് ഉപയോക്താക്കള്‍ക്കിടയിലും സിസ്റ്റംഡിയുടെ കടുത്ത വിമര്‍ശകരുണ്ട്. സിസ്റ്റംഡി കോഡുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത ആര്‍ച്ച്ബാങ്ങിന്റെ പതിപ്പും ലഭ്യമാണ്.

ഡെബിയൻ ഫോർക്ക്

പഴയ സിസ്‍വിഇനിറ്റ് ഡീഫോള്‍ട്ട് ആയി നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റംഡി പുതിയ റിലീസില്‍ ഉള്‍ക്കൊള്ളിക്കുക അല്ലെങ്കില്‍ സിസ്റ്റംഡി പൂര്‍ണ്ണമായും പിന്‍വലികുക – ഇതിലേതെങ്കിലും ഒന്നു ചെയ്തില്ലെങ്കില്‍ ഡെബിയന്‍ ഫോര്‍ക്ക് ചെയ്യാനാണ് ഒരു വിഭാഗം ഡവലപ്പര്‍മാരുടെ തീരുമാനം. ഒക്ടോബര്‍ 16-നു ഇയാന്‍ ജാക്ക്സണ്‍ അവതരിപ്പിച്ച ഭേദഗതിയിന്മേല്‍ (ഇനിറ്റ് സിസ്റ്റം കപ്ലിംഗ്) ഇനിയും വോട്ടിംഗ് നടന്നിട്ടില്ല. വോട്ടിംഗില്‍ ഇരുകൂട്ടര്‍ക്കും സമ്മതമായ ഫലം വന്നാല്‍ ഫോര്‍ക്ക് ഇല്ലാതെ ഡെബിയന്‍ ഒന്നായി മുന്നോട്ടു പോകും.

ചില അനുകൂല പ്രതികരണങ്ങള്‍

2014 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഉബുണ്ടുവിന്റെ 15.04 വെര്‍ഷന്‍ മുതല്‍ തങ്ങളുടെ സ്വന്തം ഇനിറ്റ് സിസ്റ്റം ആയ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ഉപയോഗിക്കാനാണ് തീരുമാനം. ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലും സിസ്റ്റംഡിയെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് കേട്ടത്. കിസ്സ് (KISS – Keep It Simple, Stupid) തത്വം അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ബൂട്ടിംഗിലും ഷട്ട്ഡൗണിലും പ്രകടമായ വേഗതയാണ് സിസ്റ്റംഡി പ്രകടമാക്കുന്നതെന്നാണ് ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലെ പൊതുവികാരം. വേഗതയില്‍ മാത്രം പ്രാധാന്യമൂന്നിയ ക്രഞ്ച്ബാംഗ് ഡിസ്ട്രിബ്യൂഷനിലെ അംഗങ്ങള്‍ക്ക് അങ്ങനെയേ പറയാനാകൂ.

ശ്രദ്ധേയമായ മറ്റ് ആരോപണങ്ങള്‍

ഡെബിയന്‍ പോലുള്ള ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ പോലുള്ള സീക്രട്ട് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസ്സാഞ്ജ് 2014 ഏപ്രിലില്‍  ജര്‍മ്മനിയില്‍ വച്ചു നടന്ന വേള്‍ഡ് ഹോസ്റ്റിംഗ് ഡേയ്സ് ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ പ്രസ്താവിച്ചിരുന്നു.  (തൊട്ടുപിന്നാലെ വിക്കിലീക്ക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വാര്‍ത്ത ഔദ്യോഗികമായിത്തന്നെ നിഷേധിച്ചത് ഡെബിയന്‍ ഉപയോക്താക്കളെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്) അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഹാര്‍ട്ട് ബ്ലീഡ് ബഗ്ഗ് മറകള്‍ നീക്കി പുറത്തുവന്നതും എസ്. എസ്. എച്ചിലെ ബഗ്ഗും മാത്രമല്ല സിസ്റ്റംഡി പോലുള്ള സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഡിസ്ട്രിബ്യൂഷനുകളില്‍ ഉള്‍പ്പെടുത്താന്‍ ഡിസ്ട്രോകള്‍ പ്രദര്‍ശിപ്പിച്ച അമിതോത്സാഹം കൂടിയാണ്. ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ റെഡ്‍ഹാറ്റിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിലും ലേഖകകന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  കേള്‍ക്കുമ്പോള്‍ ഒരു കോണ്‍സ്പിറസി തിയറിയുടെ ധ്വനി ഉയരുന്നുണ്ടോ എന്നൊരു സംശയം. പക്ഷേ സ്നോഡന്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയും ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല, ഉവ്വോ 😭 ആവോ? എന്തരോ എന്തോ 😈 😈 😈

അവലംബം

  1. http://debianfork.org/
  2. http://en.wikipedia.org/wiki/Systemd
  3. http://boycottsystemd.org/
  4. https://www.debian.org/vote/2014/vote_003#amendmentproposera
  5. http://freedesktop.org/wiki/Software/systemd/
  6. ലിനക്സ് കുറിപ്പുകൾ
  7. http://forkfedora.org/