നെറ്റിനു വേണ്ടി ഒരു പോരാട്ടം / Battle For The Net

പല ഓണ്‍ലൈൻ പൊതു താൽപ്പര്യ സംഘടനകളും സംയുക്തമായി സെപ്റ്റംബർ 10 ഇന്റർനെറ്റ്‌ സ്ലോഡൌണ്‍ ദിനമായി ആചരിച്ചു. അതിന്റെ വിശദവിവരങ്ങൾ മെയിലിംഗ് ലിസ്റ്റുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കുകയും ചെയ്തു. ആഹ്വാനത്തിന്റെ ഒരു ഏകദേശ പദാനുപദ മലയാള പരിഭാഷ ചുവടെ ചേർക്കുന്നു.

നാളെ നിങ്ങൾ ഉണർന്നെണീക്കുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ഇതുപോലിരുന്നാൽ നിങ്ങൾ എന്ത് ചെയ്യും?നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ വെബ്‌സൈറ്റുകളും ലോഡ് ചെയ്യാൻ വളരെയധികം സമയമെടുക്കുകയും നിങ്ങളുടെ ഐ.എസ്.പി.യിൽ നിന്ന് അവർ അംഗീകരിച്ച “ഫാസ്റ്റ് ലൈൻ” സൈറ്റുകളിലൊന്നിലേക്ക് മാറുകയും ചെയ്യൂ എന്ന ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷൻ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതി ഒന്നു സങ്കൽപ്പിച്ചു നോക്കൂ. നമുക്ക് നഷ്ടപ്പെടുന്നത് എന്തൊക്കെയെന്നു മനസ്സിലാക്കൂ: അസാധാരണമായവ, സമാന്തരമായവ, താൽപ്പര്യം ജനിപ്പിക്കുന്നവ, നമുക്ക് ബോധോദയം നൽകുന്നവ അങ്ങനെ ഒരു സാധാരണ മെയിൻ സ്ട്രീം കേബിൾ ടീവിയിൽ നിന്ന് ഇന്റർനെറ്റിനെ അത്രമേൽ കൂൾ ആക്കുന്ന ഘടകങ്ങളെല്ലാം.  കോംകാസ്റ്റും വേരിസോണും ആയി വ്യാപാരബന്ധങ്ങൾ മാത്രമുള്ള ചില ന്യൂസ്‌ സൈറ്റുകൾ മാത്രം നിങ്ങൾക്ക് സുഗമമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നുള്ളൂ എന്ന് വന്നാൽ? ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ നൽകിയ അന്ത്യശാസനകാലാവധിയ്ക്ക് ഒരൽപം മുമ്പ് സെപ്റ്റംബർ 10-നു വിവിധ പൊതു താല്പര്യ സംഘടനകൾ വെബ്‌ സൈറ്റുകൾക്കും ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്കുമായി “ഇന്റർനെറ്റ്‌ സ്ലോ ഡൌണി”നായി ഒരു തുറന്ന ആഗോള ആഹ്വാനം നല്കി – നെറ്റ് ന്യൂട്രാലിറ്റി തകിടം മറിച്ചു കൊണ്ട് ടീം കേബിൾ നൽകുന്ന വെബ്‌ എങ്ങനെ ആയിരിക്കും എന്നറിയാൻ. നെറ്റ് ന്യൂട്രാലിറ്റി എന്നത് വിശദീകരിക്കാൻ ഒരൽപം വിഷമമാണ്. അതുകൊണ്ടാണ് തുറന്ന ഇന്റർനെറ്റ്‌ നഷ്ടമായാൽ എങ്കിൽ ലോകം എങ്ങനെ അപകടത്തിലാകും എന്ന് മനസ്സിലാക്കാൻ ഇത്തരം ഒരു പ്രവൃത്തി സഹായകമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

നിങ്ങൾക്ക് ഒരു വെബ്സൈറ്റോ ബ്ലോഗോ റ്റംബ്ലറോ ഉണ്ടെങ്കിൽ കോഡ് എടുത്ത് #InternetSlowdown-ൽ ചേരൂ. https://battleforthenet.com/sept10thEveryone അല്ലെങ്കിൽ സ്ലോ ഡൌണിനെ പറ്റി നിങ്ങൾക്ക് ലോകത്തെ അറിയിക്കാൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾ ഇവിടെ നിരത്തിയിരിക്കുന്നു: http://tumblr.fightforthefuture.org/post/96020972118/be-a-part-of-the-great-internet-slowdown ക്രിയേറ്റീവ് ഷെയർ ചെയ്യൂ, എന്താണ് അതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ടല്ലോ. സെപ്റ്റംബർ 10-നു നെറ്റിൽ കാണാം.

If you woke up tomorrow, and your internet looked like this, what would you do? Imagine all your favorite websites taking forever to load, while you get annoying notifications from your ISP suggesting you switch to one of their approved “Fast Lane” sites.Think about what we would lose: all the weird, alternative, interesting, and enlightening stuff that makes the Internet so much cooler than mainstream Cable TV. What if the only news sites you could reliably connect to were the ones that had deals with companies like Comcast and Verizon?On September 10th, just a few days before the FCC’s comment deadline, public interest organizations are issuing an open, international call for websites and internet users to unite for an “Internet Slowdown” to show the world what the web would be like if Team Cable gets their way and trashes net neutrality. Net neutrality is hard to explain, so our hope is that this action will help SHOW the world what’s really at stake if we lose the open Internet.If you’ve got a website, blog or tumblr, get the code to join the #InternetSlowdown here: https://battleforthenet.com/sept10thEveryone else, here’s a quick list of things you can do to help spread the word about the slowdown: http://tumblr.fightforthefuture.org/post/96020972118/be-a-part-of-the-great-internet-slowdown Get creative! Don’t let us tell you what to do. See you on the net September 10th!

via Battle For The Net.