പ്രതികാരമൂര്‍ത്തിയായ വീ മലയാളം സംസാരിക്കുന്നു

വീ ഫോര്‍ വെണ്ടറ്റ പലതവണ കണ്ടുകഴിഞ്ഞ ചലച്ചിത്രമാണു്. ഓരോ തവണ കാണുമ്പോഴും വീയുടെ ആ ക്ലാസ്സിക്‍ ആമുഖ പ്രസംഗം ഒരു രണ്ടുമൂന്നു തവണയെങ്കിലും കാണും. പലതവണ കേട്ടുനോക്കിയിട്ടും ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും ഒരായിരം തവണ ഞാനീ സംഭാഷണം ശ്രവിച്ചിട്ടുണ്ടു്. ഒരു മാസ്മരികതയുണ്ട് ഈ നെടുനീളന്‍ പ്രസംഗത്തിനു്. ഓരോ തവണ കേള്‍ക്കുമ്പോഴും ഇതൊന്ന് മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയാല്‍ എങ്ങനെയിരിക്കുമെന്നു് അത്ഭുതപ്പെട്ടിട്ടുണ്ടു്. എന്തായാലും ഇത്തവണ ഞാന്‍ പണി പറ്റിക്കുക തന്നെ ചെയ്തു. ച്ചാല്‍ പരിഭാഷപ്പെടുത്തിക്കളയുകതന്നെ ചെയ്തൂന്നര്‍ത്ഥം.

ഇതൊരു ഏകദേശ തര്‍ജ്ജമ മാത്രമാണു്. പരിഭാഷ വായിച്ച് ചിരിക്കരുതേ.

നോക്കൂ! വിധിയുടെ അവസ്ഥാന്തരങ്ങളാല്‍ ഒരേ സമയം ഇരയും വേട്ടക്കാരനുമായ വിരമിച്ച ഒരു വിനീത  കലാകാരന്റെ വീക്ഷണങ്ങള്‍. വ്യാമോഹത്തിന്റെ വെറുമൊരു ആവരണമല്ലാത്ത ഈ വദനഭാവം ഇപ്പോള്‍ നിശ്ശൂന്യവും അപ്രത്യക്ഷവുമായ ജനശബ്ദത്തിന്റെ ചുവടടയാളമത്രേ. കഴിഞ്ഞുപോയ അസഹ്യതയുടെ ഈ ധീരോദാത്തമായ പരിദര്‍ശനം കപടതനിറഞ്ഞ ഉഗ്രവിഷമുള്ള ക്രൂരമൃഗങ്ങളുടെമേല്‍ വിജയം വരിക്കുവാന്‍  നിതാന്തമായി ഉത്തേജിപ്പിക്കുകയും ഹീനമായ അത്യാര്‍ത്തിയുള്ള ഈ ദൂഷിതവലയത്തിനും ദുര്‍വൃത്തര്‍ക്കും വിനാശം വിതയ്ക്കാന്‍ ശപഥമെടുത്തു് മുന്നണിയില്‍ നിന്ന് പോരാടാനുള്ള അക്രമാസക്തമായ ഇച്ഛാശക്തി കൊണ്ടാണു്. ഒരേയൊരു വിധിവാചകമെന്നാല്‍ പ്രതികാരം മാത്രം, നേര്‍ച്ചപോലുള്ളൊരു കുടിപ്പക, അതൊരിക്കലും വിഫലമാവില്ല, അതിന്റെ മൂല്യവും കൃത്യതയുമെല്ലാം നീതിബോധവും ജാഗ്രതയുമുള്ളവരെ ഒരിക്കല്‍ ആരോപണവിമുക്തരാക്കും. ശബ്ദധാരാളിത്തം കൊണ്ടു നിറഞ്ഞ ഈ അവിയല്‍ അതിഭാഷണത്തിലേയ്ക്കു് തെന്നിനീങ്ങിപ്പോയതിനാല്‍ ലളിതമായി കൂട്ടിച്ചേര്‍ക്കട്ടെ നിന്നെ കണ്ടുമുട്ടിയതില്‍ ഞാന്‍ അത്യധികം ആദരണീയനായിരിക്കുന്നു. എന്നെ നിനക്ക് വി എന്നു വിളിക്കാം.

മൂലപാഠം

Voilà! In view, a humble vaudevillian veteran, cast vicariously as both victim and villain by the vicissitudes of fate. This visage, no mere veneer of vanity, is a vestige of the vox populi, now vacant, vanished. However, this valorous visitation of a bygone vexation stands vivified, and has vowed to vanquish these venal and virulent vermin vanguarding vice and vouchsafing the violently vicious and voracious violation of volition! The only verdict is vengeance; a vendetta held as a votive, not in vain, for the value and veracity of such shall one day vindicate the vigilant and the virtuous. Verily, this vichyssoise of verbiage veers most verbose, so let me simply add that it’s my very good honour to meet you and you may call me V.

ആംഗലേയാര്‍ത്ഥം

Look! In view, a simple retired entertainer, cast in the place of both victim and villain when there was a change in Fate. This disguise, which is not meant to make myself look more pleasing, is the evidence the public opinion, which is now non-existent. However, this brave visit from a former irritation, is enlivened, and has promised to defeat these bribed and poisonous, disgusting animals that are leaders of a political armies evil habits and therefore allowing the extremely malicious appetite for rule breaking to their own free will. The only answer is revenge; a bitter feud, a vow, not for nothing, for the value and truthfulness of such shall one day free the moral and alert. It seems this soup of words has turned way too wordy, so let me simply add that it is my very good honor to meet you and you may call me V.

യൂട്യൂബ്

ടിപ്പണി

Voilà!(0) In view, a humble vaudevillian(സര്‍ക്കസുകാരന്‍) veteran(അനുഭവസമ്പന്നന്‍), cast vicariously(പരോക്ഷലബ്‌ധമായ) as both victim (ഇര) and villain (പ്രതിനായകന്‍) by the vicissitudes(അവസ്ഥാന്തരം) of Fate. This visage(മുഖഭാവം), no mere veneer(ആവരണം) of vanity(വ്യാമോഹം), is a vestige(കാലടയാളം) of the vox populi(ജനശബ്ദം), now vacant, vanished. However, this valorous visitation of a by-gone vexation(ഉപദ്രവം), stands vivified(ഉത്തേജിപ്പിക്കുക) and has vowed to vanquish(പരാജയപ്പെടുത്തുക) these venal(പണത്തിനുവേണ്ടി എന്തും ചെയ്യുന്ന) and virulent(ഉഗ്രവിഷമുള്ള) vermin(ക്രൂരമൃഗങ്ങള്‍) vanguarding(മുന്നണിപ്പോരാളി) vice and vouchsafing(സമ്മതിക്കുക) the violently vicious(ഹീനമായ) and voracious(അത്യാര്‍ത്തിയുള്ള) violation of volition(ഇച്ഛാശക്തി). [carves ‘V’ into poster on wall] The only verdict is vengeance; a vendetta(കുടിപ്പക), held as a votive(പ്രാര്‍ത്ഥനയായ), not in vain, for the value and veracity(കൃത്യത) of such shall one day vindicate(ആരോപണമുക്തനാക്കുക) the vigilant and the virtuous. Verily, this vichyssoise(ഉരുളക്കിഴങ്ങ് സൂപ്പ്) of verbiage(ശബ്‌ദപുഷ്‌ടി) veers(തെന്നിമാറ്റുക) most verbose(അതിഭാഷണം), so let me simply add that it’s my very good honor to meet you and you may call me V.

ഭാരതീയ പൈറേറ്റ് പാർട്ടി

പ്രത്യക്ഷജനാധിപത്യം, സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര സാംസ്‌കാരിക വിനിമയം തുടങ്ങിയ മനോഹരമായ ആശയങ്ങളുമായി ഭാരതീയ പൈറേറ്റ് പാർട്ടി ആരംഭിച്ചത് അടുത്ത കാലത്താണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുമ്പോൾ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പറ്റം മനുഷ്യർ ഒന്നിലും പെടാതെ ഒരു മൂലയിൽ മാറി നിൽക്കുന്നു. ഭാരതീയ പൈറേറ്റ് പാർട്ടി അത്തരം നല്ല മനുഷ്യർക്ക്‌ ഒരു തണൽ നൽകുന്നു. 2002 ഏപ്രിൽ 11 നാണു ഭാരതത്തിൽ ഈ പാർട്ടി രൂപീകൃതമായത്. സ്വീഡനിൽ രൂപീകൃതമായ പൈറേറ്റ് പാർട്ടിയേയും അതിന്റെ ആദർശങ്ങളായ വിജ്ഞാന സ്വാതന്ത്ര്യം, സാമൂഹിക സമത്വം, മനുഷ്യാവകാശസംരക്ഷണം, തുറന്ന ഭരണം എന്നിവയേയുമാണ് ഭാരതീയ പൈറേറ്റ് പാർട്ടി മാർഗ്ഗരേഖയാക്കുന്നത്. അഴി­മ­തി­ക്കെ­തി­രെ ­കാര്‍­ട്ടൂണ്‍ വര­ച്ച സ്വ­ത­ന്ത്ര കാര്‍­ട്ടൂ­ണി­സ്റ്റ് അസിം ത്രി­വേ­ദി­യെ ­മും­ബൈ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്ത­തിനെതിരേ പൈ­റേ­റ്റ് പാര്‍­ട്ടി ശബ്ദമുയർത്തിയിരുന്നു. രണ്ടായിരത്തി പന്ത്രണ്ടിന്റെ തുടക്കത്തിൽ അണ്ണാ ഹസാരെയും സംഘവും ഡൽഹിയിൽ നടത്തിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഒരു തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നീക്കമായി ഭാരതീയ പൈറേറ്റ് പാർട്ടിയെ കാണാം.

Pirate Party of India

ഭാരതീയ പൈറേറ്റ് പാർട്ടിയുടെ ചിഹ്നം

സ്വതന്ത്ര ചിന്താഗതി ഉള്ള മൂല്യങ്ങളിൽ വിശ്വസിക്കുന്ന നല്ല വ്യക്തികളെ മാത്രമാണ് ഭാരതീയ പൈറേറ്റ് പാർട്ടി സ്വാഗതം ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരും സ്വാതന്ത്ര്യം എന്ന ആശയത്തെ മുറുകെ പിടിക്കുന്നവരും ഭാരതീയ പൈറേറ്റ് പാർട്ടിക്ക് കീഴിൽ അണി ചേരുക.

ജര്‍മ്മനിയില്‍ പൈറേറ്റ് പാര്‍ട്ടിക്ക് 12,000-ത്തിലധികം അംഗങ്ങളുണ്ട്. രാജ്യത്തെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി അത് ഉയര്‍ന്നു കഴിഞ്ഞു. 2007-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വീഡനില്‍ 7.1 ശതമാനം വോട്ടും ഒരു സീറ്റും പൈറേറ്റ് പാര്‍ട്ടി നേടിയിരുന്നു. പൈറേറ്റ് പാര്‍ട്ടി മധ്യവര്‍ഗത്തിന്റെ പിന്തുണയാര്‍ജിച്ച് ലോകമാകെത്തന്നെ സാന്നിധ്യമറയിക്കുന്നതിന്റെ സൂചനയാണ് ഈ നേട്ടങ്ങൾ.

രണ്ടു വർഷം മുമ്പ് ബര്‍ലിനിൽ നടന്ന പ്രാദേശിക പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജര്‍മന്‍ പൈറേറ്റ് പാര്‍ട്ടി മികച്ച നേട്ടം കൈവരിച്ചു. ഒമ്പത് ശതമാനം വോട്ടുകളോടെ 15 സീറ്റുകൾ ആണ് അവർ  നേടിയത്. ഭരണകക്ഷിയായ ഫ്രീഡെമോക്രാറ്റിക് പാര്‍ട്ടിയെ അപേക്ഷിച്ച് തിളക്കമാര്‍ന്ന വിജയമാണ് വെറും അഞ്ച് വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട പൈറേറ്റ് പാര്‍ട്ടി നേടിയത്. വെറും രണ്ട് ശതമാനം വോട്ടുകള്‍ മാത്രം നേടാനായ എഫ് ഡി പി എല്ലാ സീറ്റുകളിലും പരാജയപ്പെടുകയുമുണ്ടായി. ഏഴു വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലെ നോര്‍ഡിക് രാഷ്ട്രങ്ങളില്‍ രൂപംകൊണ്ട പൈറേറ്റ് പാര്‍ട്ടി ഇന്ന് 33ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

പ്രബുദ്ധരായ ജർമ്മൻ ജനതയും സ്വീഡിഷ് ജനതയും പൈറേറ്റ് പാർട്ടിയെ ഹൃദയത്തിലേറ്റിയത് പോലെ അത്രയൊന്നും പ്രബുദ്ധത അവകാശപ്പെടാൻ കഴിയാത്ത ഭാരത ജനത എത്രത്തോളം ഈ പാർട്ടിയെ സ്വീകരിക്കും എന്ന് ചെറിയൊരു സംശയവും ഇല്ലാതില്ല.

അവലംബം:

  1. http://www.janayugomonline.com/php/newsDetails.php?nid=1004021
  2. http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF_%E0%B4%AA%E0%B5%88%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF
  3. http://www.pirateparty.org.in/